‘പാൻ ഹോം’ ബൗഷറിൽ പ്രവർത്തനം തുടങ്ങി
text_fields‘പാൻ ഹോം’ ബൗഷറിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: രാജ്യത്തെ മുൻനിര ഹോം ഫർണിഷിങ് സ്ഥാപനമായ പാൻ എമിറേറ്റ്സ് ഇനി ‘പാൻ ഹോം’ എന്നപേരിൽ അറിയും. ബൗഷറിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ‘പാൻ ഹോം’ എന്ന പേരിൽ പുനർനാമകരണം ചെയ്തത്.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ ഷംസി, ഗ്രൂപ് ഫിനാൻഷ്യൽ ഡയറക്ടർ മുഹമ്മദ് കതവാല, ഓപറേഷൻസ് മേധാവി ബിലാൽ ദിയോബ്, ഡിസൈൻ മേധാവി ഹാല ഹദ്ദാദ്, മാർക്കറ്റിങ് മേധാവി
അഡ്രിയാന കോസ്റ്റിക്, വിശിഷ്ടാതിഥികൾ, പ്രാദേശിക പ്രമുഖർ, സി.ഇ.ഒ തുടങ്ങിയവർ സംബന്ധിച്ചു.
ബ്രാൻഡിനെ കൂടുതൽ നവീകരിക്കുന്നതിനായാണ് പുനർനാമകരണം ചെയ്തതെന്ന് റീട്ടെയിൽ മേധാവി ആസിഫ് സെയ്ദ് പറഞ്ഞു. 6000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഷോറൂമാണ് ഒരുക്കിയിരിക്കുന്നത്.
യു.എ.ഇ ആസ്ഥാനമായുള്ള ഫർണിച്ചർ റീട്ടെയിലറായ പാൻ എമിറേറ്റ്സ് ഹോം ഫർണിഷിങ്സ് ബിസിനസിൽ 30 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.
അൽ ഹൈൽ, സലാല, അൽ ഗുബ്ര (ബൗഷർ) എന്നിവിടങ്ങളിലാണ് ഒമാനിൽ ശാഖയുള്ളത്.

