Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ‘ഫ​ല​സ്തീ​നി​യ​ൻ മെ​ല​ഡി’

text_fields
bookmark_border
ഫ​ല​സ്തീ​നി​യ​ൻ മെ​ല​ഡി
cancel
camera_alt

നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഫ​ല​സ്തീ​നി​യ​ൻ മെ​ല​ഡി’ എ​ന്ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: പ​ല​സ്തീ​ൻ ജ​ന​ത​യോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​യി ‘ഫ​ല​സ്തീ​നി​യ​ൻ മെ​ല​ഡി’ എ​ന്ന​പേ​രി​ൽ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി സ്‌​പെ​ഷലി​സ്റ്റ് സ​യ്യി​ദ വ​ഫ ബി​ൻ​ത് ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യ്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

ഒ​മാ​നി​ലെ ഫ​ല​സ്തീ​ൻ സ്ഥാ​ന​പ​തി ഡോ.​ത​യ്‌​സി​ർ ഫ​ർ​ഹ​ത്ത്, ഉ​ന്ന​ത​ർ, വി​ശി​ഷ്ട വ്യ​ക്തി​ക​ൾ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ, വി​ഷ്വ​ൽ ആ​ർ​ട്ടി​സ്റ്റു​ക​ൾ, സം​ഗീ​ത​ജ്ഞ​ർ, സാം​സ്കാ​രി​ക, ക​ലാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ര​ണ്ട് ജ​ന​ത​ക​ൾ ത​മ്മി​ലു​ള്ള ന​ല്ല ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക​വും മാ​നു​ഷി​ക​വു​മാ​യ ഐ​ക്യ​ദാ​ർ​ഢ്യ സം​രം​ഭ​മാ​ണ് പ​രി​പാ​ടി​യെ​ന്ന് സ​യ്യി​ദ വ​ഫ ബി​ൻ​ത് ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യ പ​റ​ഞ്ഞു.

പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ക​ടി​പ്പി​ക്കു​ക, ഫ​ല​സ്തീ​ൻ പൈ​തൃ​ക​വും സം​സ്കാ​ര​വും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക, സ​മാ​ധാ​ന​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ക, ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നും അ​വ​കാ​ശം വീ​ണ്ടും ഉ​റ​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ എ​ജുക്കേ​ഷ​ൻ സൂ​പ്പ​ർ​വി​ഷ​ൻ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളും ഒ​മാ​നി സം​ഗീ​ത​ജ്ഞ​രും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക​വും ക​ലാ​പ​ര​വു​മാ​യ പ​രി​പാ​ടി​ക​ൾ ‘ഫ​ല​സ്തീ​നി​യ​ൻ മെ​ല​ഡി’​യി​ൽ ഉ​​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

‘ഫ​ല​സ്തീ​ൻ ഞ​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ വി​ഡി​യോ, കു​ട്ടി​ക​ൾ ഫ​ല​സ്തീ​ൻ ചു​വ​ർ​ചി​ത്രം സൃ​ഷ്ടി​ക്ക​ൽ, മു​തി​ർ​ന്ന ഒ​മാ​നി വി​ഷ്വ​ൽ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​യും ഡി​സൈ​ന​ർ​മാ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ആ​ർ​ട്ട് ലേ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​ലേ​ല​ത്തി​ൽ​നി​ന്ന് കി​ട്ടു​ന്ന ലാ​ഭം​ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്​ കൈ​മാ​റും. ഫ​ല​സ്തീ​ന്‍റെ ച​രി​ത്ര​വും സം​സ്കാ​ര​വും ചി​ഹ്ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഫ​ല​സ്തീ​ൻ കോ​ർ​ണ​റും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Palestinian Melody at the National Museum in solidarity
Next Story