പശ്ചിമേഷ്യൻ പ്രശ്നപരിഹാരം: ഫലസ്തീൻ വിഷയം നിർണായകം –ഒമാൻ
text_fieldsമസ്കത്ത്: യു.എൻ രക്ഷാകൗൺസിൽ യോഗത്തിൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിെൻറ പ്രാധാന്യം എടുത്തുപറഞ്ഞ് ഒമാൻ. പശ്ചിമേഷ്യൻ പ്രശ്നപരിഹാരത്തിൽ ഫലസ്തീന് പരമപ്രധാനമായ സ്ഥാനമാണ് ഉള്ളതെന്ന് അമേരിക്കയിലെ ഒമാൻ അംബാസഡറും െഎക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി രക്ഷാസമിതി േയാഗത്തിൽ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് സമഗ്രവും സ്ഥിരമായതുമായ പരിഹാരം കാണണമെങ്കിൽ ആദ്യം ഫലസ്തീൻ പ്രശ്നം മുൻഗണന നൽകി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാധാനത്തിലും ചർച്ചയിലും അധിഷ്ഠിതമായതാണ് ഒമാെൻറ വിദേശകാര്യ നയം. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിനും സമാധാനപരമായതും രാഷ്ട്രീയവുമായ പരിഹാരമാണ് ഏറ്റവും നല്ലതെന്ന അഭിപ്രായമാണ് ഒമാൻ വെച്ചുപുലർത്തുന്നത്. യെമൻ, സിറിയ, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ അശാന്തി പരിഹരിക്കുന്നതിന് വിവിധ കാഴ്ചപ്പാടുകൾ ഉള്ളവരെ ഒരുമിച്ചിരുത്താൻ സുൽത്താനേറ്റിന് സാധിച്ചിട്ടുണ്ട്.
തർക്കങ്ങളും അഭിപ്രായങ്ങളും മാറ്റിെവച്ച് സമവായത്തിെൻറ വഴി സ്വീകരിക്കാൻ ഇവർക്ക് പ്രേരണയാകാനും ഒമാന് കഴിഞ്ഞതായി അൽ ഹാർത്തി തെൻറ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
