പാലക്കാട് സൗഹൃദ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപാലക്കാട് സൗഹൃദ കൂട്ടായ്മ ബൗഷറിലെ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: പാലക്കാട് സൗഹൃദ കൂട്ടായ്മ ബൗഷറിലെ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ ‘രക്തം നൽകൂ ജീവൻ നൽകൂ’ തലക്കെട്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെ നടന്ന ക്യാമ്പിൽ 65 പേർ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് നടത്തുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട് കൂട്ടായ്മയിലെ സാമൂഹിക ക്ഷേമവിഭാഗം സംഘടിപ്പിച്ച ഈ പരിപാടിക്ക് പ്രസിഡന്റ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ട്രഷറർ ജഗദീഷ്, ജനറൽ സെക്രട്ടറി ജിതേഷ്, സാമൂഹിക വിഭാഗം സെക്രട്ടറി മനോജ്, വിവിധ കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, ശ്രീനിവാസൻ, ചാരുലത ബാലചന്ദ്രൻ, രാജി നന്ദകുമാർ, നീതു പ്രതാപ്, ആകാശ്, സുധീർ, രാജൻ കൊക്കുരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

