‘പാലക്കാട് ഫ്രണ്ട്സ്’ ഓണാഘോഷം നാളെ
text_fieldsമസ്കത്ത്: പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണവും 11ാം വാർഷികവും വെള്ളിയാഴ്ച അൽഫലാജ് ഹാളിൽ വൈകീട്ട് 5.30 മുതൽ ആരംഭിക്കും. ദേശീയ അവാർഡ് ജേതാവും അഭിനേത്രിയുമായ അപർണ ബാലമുരളിയാണ് മുഖ്യാതിഥി.
കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്കാരിക അവാർഡ് പ്രസിഡന്റ് പി. ശ്രീകുമാർ അപർണ ബാലമുരളിക്ക് സമർപ്പിക്കും. പാലക്കാട് ജില്ലയുടെ സമ്പന്നമായ സംസ്കാരവും കലാരൂപങ്ങളും അടങ്ങിയ "കരിമ്പനക്കാറ്റ്" എന്ന ദൃശ്യാവിഷ്കാരം കാണികൾക്ക് ഏറെ ഹൃദ്യമായ അനുഭവം പങ്കുവെക്കുന്ന ഒന്നായിരിക്കും.
2013 മുതൽ മസ്കത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പാലക്കാട് ഫ്രണ്ട്സ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിവരുന്ന കൂട്ടായ്മയാണ്. വയനാട് ദുരന്തബാധിതർക്കായുള്ള സഹായ പ്രവർത്തനങ്ങൾ സമയോചിതമായി നടത്തുക വഴി സംഘടന ഏറെ പ്രശംസ നേടിയിരുന്നു.
പ്രസിഡന്റ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിതാ വിഭാഗം കോർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ വൈശാഖ്, സുരേഷ് ബാബു, പ്രവീൺ, ശ്രീജിത്ത് നായർ, പ്രസന്നകുമാർ, വിനോദ് പട്ടത്തിൽ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

