പാലക്കാട് ഫ്രണ്ട്സ് മസ്കത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsമസ്കത്തിലെ പാലക്കാട് സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
മസ്കത്ത്: മസ്കത്തിലെ പാലക്കാട് സൗഹൃദകൂട്ടായ്മ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദേശീയ ഗാനം ആലപിച്ച് ചടങ്ങുകൾ തുടങ്ങി. അംഗങ്ങൾ കേക്ക് മുറിച്ച് വിതരണം നടത്തുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
പാലക്കാട് കൂട്ടായ്മ ജാതി മത രാഷ്ട്രീയ ഭേദെമന്യേ സാഹോദര്യത്തോടെ 12 വർഷമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണെന്നും, വരുംവർഷങ്ങളിലും ഈ കെട്ടുറപ്പും, സഹകരണവും അംഗങ്ങൾക്കിടയിൽ ഉണ്ടാവണമെന്നും പ്രസിഡന്റ് ശ്രീകുമാർ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
സെപ്റ്റംബർ അഞ്ച്, ആറ് തിയതികളിൽ അൽഫലാജ് ഹാളിൽ നടക്കുന്ന കൂട്ടായ്മയുടെ ഓണാഘോഷത്തിന്റെയും 12ാം വാർഷികത്തിന്റെയും ആഘോഷചടങ്ങുകൾക്കുള്ള 151 പേർ അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ ആയി വൈശാഖിനെ തെരഞ്ഞെടുത്തു. ട്രഷറർ ജഗദീഷ് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ് സ്വാഗതവും ജനറൽ സെക്രട്ടറി ജിതേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

