പാലക്കാട് സൗഹൃദ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപാലക്കാട് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു രക്തദാന ക്യാമ്പ്
മസ്കത്ത്: പാലക്കാട് ജില്ലയുടെ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സ് ബൗഷറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ നടന്ന ക്യാമ്പിൽ 93 പേർ രക്തദാനം ചെയ്തു. പാലക്കാട് കൂട്ടായ്മയുടെ സാമൂഹ്യ ക്ഷേമ വിഭാഗം സംഘടിപ്പിച്ച ഈ പരിപാടിക്ക് മികച്ച സഹകരണം നൽകിയതിന് പ്രസിഡന്റ് ശ്രീകുമാർ എല്ലാവർക്കും നന്ദി അറിയിച്ചു. പാലക്കാട് കൂട്ടായ്മയുടെ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, ലേഡീസ് കോഓർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, രാധിക ജയകൃഷ്ണൻ, ആകാശ്, നിഖിൽ, ഗിരീഷ്, കരുണദാസ്, വൈശാഖ്, പ്രസൂൺ, സുധീർ, പ്രസാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

