പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ രക്തദാന ക്യാമ്പ്
text_fieldsപാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്
മസ്കത്ത്: പാലക്കാട് ജില്ല നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സ് ബൗഷറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 53 പേർ രക്തദാനം നടത്തി. രക്തദാനം ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ക്യാമ്പ്. മസ്കത്തിലെ പാലക്കാട് കൂട്ടായ്മയുടെ സാമൂഹിക ക്ഷേമ വിഭാഗം സംഘടിപ്പിച്ച ഈ പരിപാടിക്ക് മികച്ച സഹകരണം നൽകിയ എല്ലാവർക്കും പ്രസിഡന്റ് ശ്രീകുമാർ നന്ദി അറിയിച്ചു.
പാലക്കാട് കൂട്ടായ്മയുടെ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ലേഡീസ് കോഓഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, ചിൽഡ്രൻസ് കോഓഡിനേറ്റർ ശ്രീജിത്ത് നായർ, സബ് കമ്മിറ്റി അംഗങ്ങളായ ആകാശ്, നിഖിൽ, സ്മൃതി, വൈശാഖ്, പ്രസാദ് അയിലൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.