Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാലക്കാട് ഫ്രണ്ട്സ്...

പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ ഓണാഘോഷവും പതിമൂന്നാം വാർഷികാഘോഷവും

text_fields
bookmark_border
പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ ഓണാഘോഷവും പതിമൂന്നാം വാർഷികാഘോഷവും
cancel

മസ്കത്ത്: മസ്‌കത്തിലെ പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷത്തിനും പതിമൂന്നാം വാർഷികാഘോഷത്തിനും ഉജ്വല സമാപനം. റൂവിയിലെ അൽ ഫലജ് ഹോട്ടലിൽ രാവിലെ പത്തു മുതൽ രാത്രി വരെ നീണ്ട ആഘോഷത്തിൽ പൂക്കളവും പഞ്ചവാദ്യവും മാവേലി വരവേൽപ്പും താലപ്പൊലിയും തിരുവാതിരയും കുമ്മാട്ടിയും സിനിമാറ്റിക്ക് ഡാൻസും പാലക്കാടിന്റെ തനത് രുചിയിൽ ഒരുക്കിയ വിഭവസമൃദമായ ഓണസദ്യയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് മലബാറിക്കസ്” സംഗീതനിശയും അണിനിരത്തി. രാവിലെ ഔദ്യോഗിക പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഓഫിസർ തവിശി ബെഹാൽ പാണ്ഡെ ഉദ്ഘാടനം ചെയ്തു .

‘ഒമാനിൽ വരുന്നത് വരെ തനിക്ക് ഓണത്തെക്കുറിച്ചു കാര്യമായ അറിവുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഓണം എന്നത് മലയാളിയുടെ മാത്രം ആഘോഷമല്ല എന്നും വിദേശരാജ്യങ്ങളിൽ പോലും ഇന്ത്യക്കാരെ ഒരുമിച്ചു ചേർക്കുന്ന ഉത്സവമാണെന്നും അവർ പറഞ്ഞു. തുടർന്ന് തിരുവാതിരക്കളി , സിനിമാറ്റിക്ക് ഡാൻസ് , അംഗങ്ങളുടെ ഗാനമേള എന്നിവ അരങ്ങേറി . പ്രസിഡന്റ് പി.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത് , സാമൂഹിക ക്ഷേമവിഭാഗം സെക്രട്ടറി സന്തോഷ്‌കുമാർ , മലയാള വിഭാഗം കൺവീനർ താജുദ്ദീൻ, കോ കൺവീനർ രമ്യ ഡെൻസിൽ , മലബാർ വിഭാഗം കൺവീനർ നൗഷാദ് കോക്കൂരി , ഭാരവാഹികളായ അനീഷ് കടവിൽ, കുര്യാക്കോസ് മാളിയേക്കൽ , കേരളവിഭാഗം ട്രഷറർ സുനിത് തെക്കടവൻ , ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ നിധീഷ് കുമാർ, ഷമീർ പി.ടി.കെ , നായർ ഫാമിലി യൂനിറ്റി പ്രസിഡന്റ് സുകുമാരൻ നായർ , കെ.എം.സി.സി കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ , സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖർ , മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .

തുടർന്ന് പാലക്കാട്ടെ പ്രശസ്ത പാചക വിദഗ്ദൻ ദേവൻ നമ്പൂതിരി ഒരുക്കിയ പാലക്കാടിന്റെ തനത് രുചിയിൽ ഒരുക്കിയ ഓണസദ്യയിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. വൈകുന്നേരം പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം മേളം മസ്കറ്റിന്റെ ചെണ്ടമേളത്തിന്റെയും , പാലക്കാടിന്റെ സമ്പന്നമായ ഐതിഹ്യവും , കാർഷിക, സാംസ്കാരിക, ചരിത്ര പൈതൃകവും വിളിച്ചോതുന്ന നൃത്തശില്പത്തിന്റെയും തുടക്കത്തോടെ അരങ്ങേറി. ഈ വർഷത്തെ പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ സാംസ്കാരിക പുരസ്കാരം , യുവ സംഗീത സംവിധായകനും പിന്നണിഗായകനുമായ പാലക്കാട് സ്വദേശി രഞ്ജിൻ രാജിനും ജീവകാരുണ്യ പ്രവർത്തന മേഖലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവെക്കുന്ന വ്യക്തിക്കുള്ള പുരസ്‌കാരം സഹയാത്ര ചാരിറ്റബിൾ ട്രസ്റ്റ് പാലക്കാടിന്റെ പ്രതിനിധി ഡോ. സുരേഷ് ബാലകൃഷ്‌ണനും കൈമാറി.

മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു . പ്രോഗ്രാം കോർഡിനേറ്റർ വൈശാഖ് സ്വാഗതവും , ട്രഷറർ ജഗദീഷ് നന്ദിയും പറഞ്ഞു. ഇന്ദു ബാബുരാജ് , ശ്യാമ അർജ്ജുൻ എന്നിവർ അവതാരകരായി. ഭാരവാഹികളായ ചാരുലത ബാലചന്ദ്രൻ, ഗോപകുമാർ, നീതു പ്രതാപ്, ശ്രീനിവാസൻ, മനോജ്, പ്രവീൺ , ഹരിഗോവിന്ദ്, ജഗദീഷ്, ജിതേഷ്, രാജീവ് നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamanniversaryFriends associationPalakkadOmancelebration.
News Summary - Palakkad Friends Association Celebrates Onam & 13th Anniversary
Next Story