Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാകിസ്താനി  ബാലിക...

പാകിസ്താനി  ബാലിക ആസ്യയുടെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും 

text_fields
bookmark_border

മസ്കത്ത്: പാകിസ്താനി ബാലികയായ ആസ്യ ആരിഫിന്‍െറ പുസ്തകങ്ങള്‍ മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയില്‍ ഇന്ന് പ്രകാശനം ചെയ്യും. 12 കാരിയായ ആസ്യ പാകിസ്താനില്‍നിന്നുള്ള പ്രായം കുറഞ്ഞ സര്‍വകലാശാലാ ബിരുദധാരിയാണ്. അറബി ഭാഷ സ്വയം പഠിക്കാന്‍ സഹായിക്കുന്ന അറബിക് ഈസ് ഏഷ്യാസ് ലാംഗ്വേജ് എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്‍െറ രണ്ടു പതിപ്പുകളാണ് പ്രകാശനം ചെയ്യുക. അറബിയിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.  ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ കൂട്ടായ്മയായ അല്‍ ഇസരി ഗ്രൂപ്പാണ് പുസ്തകത്തിന്‍െറ പ്രസാധകര്‍. വിദ്യാര്‍ഥികള്‍ക്കും അറബിഭാഷയില്‍ തുടക്കക്കാരായവര്‍ക്കും ഈ പുസ്തകം പ്രയോജനപ്രദമാണെന്ന് അല്‍ ഇസരി ഗ്രൂപ് ഡെപ്യൂട്ടി സി.ഇ.ഒ ബദര്‍ അല്‍ സിയാബി പറഞ്ഞു. പാകിസ്താനി ജേണലിസ്റ്റും അധ്യാപകനുമായ ഡോ. ആരിഫ് സിദ്ദീഖിയുടെ ഏക മകളാണ് ആസ്യ. എട്ടാം വയസ്സിലാണ് ആദ്യ പുസ്തകം രചിച്ചത്. ഒമ്പതാം വയസ്സില്‍ ഇതിന്‍െറ രണ്ടാം പതിപ്പും എഴുതി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak
News Summary - pak
Next Story