Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹാറിൽ ‘പടയണി രാവ്’ വെള്ളിയാഴ്ച അരങ്ങേറും

text_fields
bookmark_border
സുഹാറിൽ ‘പടയണി രാവ്’ വെള്ളിയാഴ്ച അരങ്ങേറും
cancel

സുഹാർ: മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളെ ആധാരമാക്കി സംഘടിപ്പിക്കുന്ന ‘പടയണി രാവ്' വെള്ളിയാഴ്ച വൈകുന്നേരം ആറിന് സുഹാറിലെ ഹംമ്പാർ ഫാം ഹൗസിൽ നടക്കും. കടമ്മനിട്ടയുടെ വരികളിലെ നാട്ടുതാളവും ആവേശവും പ്രവാസലോകത്ത് പുനരാവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ സോഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ സാംസ്കാരിക കൂട്ടായ്മ ഒരുങ്ങുന്നത്.

കടമ്മനിട്ടയുടെ പ്രശസ്തമായ കവിതകളുടെ ആലാപനം, കവിതകളെ കോർത്തിണക്കിക്കൊണ്ടുള്ള നാടൻ കലാരൂപങ്ങളുടെയും ദൃശ്യങ്ങളുടെയും അവതരണം, ആധുനിക മലയാള കവിതയിൽ കടമ്മനിട്ട സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

കടമ്മനിട്ടയുടെ കവിതകളിലെ പടയണി താളവും പ്രകൃതിബോധവും വരുംതലമുറക്ക് പരിചയപ്പെടുത്താൻ ഇത്തരം വേദികൾ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു. സുഹാറിലെയും പരിസരപ്രദേശങ്ങളിലെയും കലാ-സാഹിത്യ പ്രേമികൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി പ്രസിഡന്റ് കെ.ആർ.പി വള്ളികുന്നം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Padayani Ravu’ to be held in Sohar this Friday
Next Story