Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി20​ ​ഉ​ച്ച​കോ​ടി:...

പി20​ ​ഉ​ച്ച​കോ​ടി: ഒ​മാ​ൻ സം​ഘം തി​രി​ച്ചെ​ത്തി

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ ന​ട​ന്ന പി20 ​ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ
cancel
camera_alt

ഇ​ന്ത്യ​യി​ൽ ന​ട​ന്ന പി20 ​ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ

മ​സ്ക​ത്ത്: ഇ​ന്ത്യ​യി​ൽ ന​ട​ന്ന ജി20 ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ പാ​​ർ​​ല​​മെ​​ന്‍റ്​ അ​​ധ്യ​​ക്ഷ ഉ​​ച്ച​​കോ​​ടി​​യാ​​യ പി20​​യി​​ൽ പ​​ങ്കെ​ടു​ത്ത്​ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘം തി​രി​ച്ചെ​ത്തി.

ഒ​മാ​ന്‍ സ്റ്റേ​റ്റ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് അ​ബ്ദു​ല്‍ മാ​ലി​ക് ബി​ന്‍ അ​ബ്ദു​ല്ല അ​ല്‍ ഖ​ലീ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ മ​സ്‌​ക​ത്ത് റോ​യ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​ക​ള്‍ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ത്യ​യി​ലെ​ത്തി​യ സം​ഘം ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ദ​ങ്ക​റു​മാ​യി ശൈ​ഖ് അ​ബ്ദു​ല്‍ മാ​ലി​ക് ബി​ന്‍ അ​ബ്ദു​ല്ല അ​ല്‍ ഖ​ലീ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. റ​ഷ്യ​ന്‍ ഫെ​ഡ​റ​ല്‍ അ​സം​ബ്ലി പ്ര​തി​നി​ധി​ക​ള്‍, യു.​എ.​ഇ ഫെ​ഡ​റ​ല്‍ നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ സ്പീ​ക്ക​ര്‍ എ​ന്നി​വ​രു​മാ​യും സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം, നി​ക്ഷേ​പം, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, പാ​ര്‍ല​മെ​ന്റ​റി വി​നി​മ​യം, ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലെ ബ​ന്ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State CouncilIndiaOmanP20 Summit
News Summary - P20 Summit: Oman Team Returned
Next Story