ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കാൻ സൂറിൽനിന്നൊരു മലയാളി മിടുക്കി
text_fieldsഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കാനുള്ള പ്രകടനത്തിനിടെ ശിവന്യ പ്രശാന്ത്
സൂർ: ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടാൻ ഒമാനിലെ സൂറിൽനിന്ന് ഒരു മലയാളി മിടുക്കി. കണ്ണൂർ സ്വദേശിനിയായ ശിവന്യ പ്രശാന്ത് ആണ് ഇൻ ലൈന്‍ റോളർ സ്കേറ്റ്സ് ധരിച്ച്, തലയുടെ മുകള്‍ ഭാഗത്ത് കെട്ടിവെച്ച തലമുടിയിൽ ഹുല ഹൂപ് കറക്കി ആറ് കിലോമീറ്റർ ദൂരം 28 മിനിറ്റ് 02 സെക്കൻഡ് കൊണ്ട് പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ദിവസം തെക്കൻ ശർഖിയ സൂറിലെ ബാർബറ റോഡിൽ, ഗസറ്റഡ് ഓഫിസർ, ടൈം കീപ്പേർസ്, എൻജിനീയര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഔദ്യോഗിക പ്രകടനം. ഇന്ത്യന്‍ സ്കൂള്‍ സൂര് ആറം ക്ലാസ് വിദ്യാർഥിനിയാണ് ശിവന്യ പ്രശാന്ത്. വിവിധ റെക്കോഡുകൾ നേടിയിട്ടുള്ള ഈ കൊച്ചു മിടുക്കി പഠനത്തിലും മറ്റു കലാ കായിക മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ചടങ്ങിൽ, ഇന്ത്യന്‍ സ്കൂള്‍ സൂര് പ്രിന്‍സിപ്പല്‍ ഡോ. ശ്രീനിവാസൻ, ഇബ്ര ഇന്ത്യൻ സ്കൂള്‍ പ്രിന്‍സിപ്പല്‍ സപ്റ്റൽ ബി മമോത്ര, ഇന്ത്യന്‍ സ്കൂള്‍ സ്പോര്‍ട്സ് അധ്യാപകരായ അശ്വതി വിശാഖ്, വിശാഖ്, ഇന്ത്യന്‍ സോഷ്യൽ ക്ലബ് സൂര് പ്രസിഡന്റ് എ.കെ.സുനില്‍, അഭിജിത്ത് മറ്റു പല വിശിഷ്ട വ്യക്തികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ഒമാനിലെ ഭവാന് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ പ്രശാന്തിന്റെയും സുസ്മിതയുടേയും മകളാണ്. സഹോദരന് ശിവാങ്ക് പ്രശാന്ത് കൊല്‍ക്കത്തയില്‍ എൻജിനീയറിങ് (NIT) രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

