രാത്രിവിലക്ക്: റസ്റ്റാറൻറുകളുടെ ഹോം ഡെലിവറി അനുവദിക്കും
text_fieldsമസ്കത്ത്: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്ക് ഇളവ് നൽകി. രാത്രി എട്ടിനുശേഷം റസ്റ്റാറൻറുകളുടെയും ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറി അനുവദിക്കുമെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്ഥാപനങ്ങൾക്കും രാത്രി പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മാർച്ച് നാലു മുതലാണ് ഒമാനിലെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ അടച്ചിടണമെന്ന നിർദേശം പ്രാബല്യത്തിൽ വന്നത്. ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക് തുടക്കം മുതലേ ഇളവ് നിലവിലുണ്ട്.
ഹോം ഡെലിവറിക്ക് ഇളവ് നൽകിയത് ജനങ്ങൾ ആശ്വാസം നൽകുന്ന തീരുമാനമാണ്. ജോലിക്കാർ രാത്രി ഏഴരയാകുേമ്പാഴാണ് ഒാഫിസുകളിൽനിന്ന് എത്താറ്. തുടർന്നാണ് ഇവർ ഷോപ്പിങ്ങിനും ഭക്ഷണം വാങ്ങാൻ റസ്റ്റാറൻറുകളിലുമൊക്കെ പോകുന്നത്. ഇതുമൂലം ഒരാഴ്ചയായി രാത്രി ഏഴുമുതൽ എട്ടുവരെ വ്യാപാര സ്ഥാപനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ബാച്ലർ താമസക്കാരായ ഉപഭോക്താക്കൾ ഏഴരക്കു ശേഷമാണ് എത്താറുള്ളതെന്ന് റൂവിയിലെ കഫറ്റീരിയ ജീവനക്കാരൻ പറഞ്ഞു. കടയടക്കാനുള്ള ഒരുക്കത്തിനിടയിൽ കൂടുതൽ പേർ എത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ ഹോം ഡെലിവറിക്ക് അനുമതി നൽകാനുള്ള തീരുമാനം ആശാസ്യമാണ്.
ഇൗ മാസം 20 വരെയാണ് രാത്രിയിലെ അടച്ചിടൽ പ്രാബല്യത്തിലുള്ളത്. രോഗവ്യാപനം കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ അടച്ചിടൽ നീട്ടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാപനങ്ങളുടെ അടച്ചിടൽ രോഗവ്യാപനം കുറയാൻ സഹായകരമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

