ഏഴു മാസത്തിനിടെ വർധിച്ചത് മൂന്നു ലക്ഷത്തിലേറെ വാഹനങ്ങൾ
text_fieldsമസ്കത്ത്: ഒമാനിലെ വാഹനങ്ങളുടെ എണ്ണം 15 ലക്ഷം കടന്നതായി ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ റിപ്പോർട്ട്. ഈ വർഷം ജൂലൈ അവസാനം വരെയുള്ള വാഹനങ്ങളുടെ എണ്ണം 15,75,677 ആണ്. 2021 അവസാനം 12,52,233 ആയിരുന്നു വാഹനങ്ങളുടെ എണ്ണം. ഏഴു മാസംകൊണ്ട് 3,23,444 എണ്ണം വർധിച്ചു. മൊത്തം രജിസ്റ്റർ ചെയ്തതിൽ 79.5 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. വ്യാപാര ആവശ്യങ്ങൾക്കായി 2,35,497 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ടാക്സികളുടെ എണ്ണം 28,250 ആണ്. വാടകക്കായി ഓടുന്ന വാഹനങ്ങൾ 26,085 എണ്ണമാണ്. 12,109 ആണ് ഗവ. രജിസ്ട്രേഡ് വാഹനങ്ങളുടെ എണ്ണം. ഡ്രൈവിങ് പരിശീലന വാഹനങ്ങളുടെ എണ്ണം 5837 ആണ്. താൽക്കാലിക രജിസ്ട്രേഷൻ ഉള്ളവ 7337 ആണ്. പ്രീ-രജിസ്ട്രേഷൻ പരിശോധന, കയറ്റുമതി, ഇറക്കുമതി ആവശ്യങ്ങൾക്കായി കുറഞ്ഞ നാളത്തേക്ക് നമ്പർ ലഭിച്ച വാഹനങ്ങളാണ് ഇവ. കാർഷിക ട്രാക്ടറുകളുടെ എണ്ണം 1290 ആണ്. നയതന്ത്ര കാര്യാലയങ്ങളുടെ വാഹനങ്ങൾ 828 ആണ്.
അതിനിടെ, കരമാർഗം രാജ്യത്തിലേക്ക് ചരക്കുഗതാഗതം നടത്തുന്നതിന് മറ്റു രാജ്യങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് 9000ത്തിലധികം പെർമിറ്റുകൾ നൽകിയതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതികത മന്ത്രാലയം അറിയിച്ചു. ഈവർഷം ആദ്യ ആറുമാസത്തെ കണക്കാണിത്. 9040 പെർമിറ്റുകളാണ് ഇക്കാലയളവിൽ നൽകിയത്. കരമാർഗമുള്ള ചരക്കുഗതാഗതത്തിനുള്ള ദേശീയ സേവനമായ 'നഖ്ൽ' വഴി 2167 പെർമിറ്റുകളാണ് 2022 ജൂൺ വരെ നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

