ലുബാന് ചുഴലിക്കാറ്റ്: ദോഫാറിൽ റോഡുകൾ പുനർനിർമിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്: 2018ലെ ലുബാന് ചുഴലിക്കാറ്റില്‍ തകര്‍ന്ന ദോഫാര്‍ ഗവര്‍ണറേറ്റിലെ റോഡുകള്‍ ഒരു ദശലക്ഷത്തില്‍ പരം റിയാല്‍ ചെലവഴിച്ച് പുനർനിർമിച്ചതായി റോഡ് ആൻഡ് ലാൻഡ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയർ സഈദ് ബിന്‍ മുഹമ്മദ് തബൂക് അറിയിച്ചു. വിവിധ വിലായത്തുകളെ ബന്ധിപ്പിക്കുന്ന പർവത-മരുഭൂമി മേലകളിലെ റോഡ് നിർമാണവും നടന്നുവരുകയാണ്. 2021മുതൽ 2026 വരെയുള്ള അഞ്ച് വർഷ കാലയളവിൽ 2,491,533 റിയാല്‍ ചെലവഴിച്ചാണ് റോഡ് നവീകരണ പ്രവൃത്തികൾ നടത്തുന്നതെന്നും സഈദ് ബിന്‍ മുഹമ്മദ് തബൂക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

