വംശനാശഭീഷണി നേരിടുന്ന 300ലധികം ഈജിപ്ഷ്യൻ കഴുകന്മാരെ ദിമ വതാഈനിൽ കണ്ടെത്തി
text_fieldsമസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദിമ വതാഈനിൽ വംശനാശഭീഷണി നേരിടുന്ന 300ലധികം ഈജിപ്ഷ്യൻ കഴുകന്മാരെ കണ്ടെത്തി. പരിസ്ഥിതി അതോറിറ്റിയുടെ വിശാലമായ ജൈവവൈവിധ്യ നിരീക്ഷണ സംരംഭത്തിന്റെ ഭാഗമാണ് ഇവയെ കണ്ടെത്തിയത്. അപൂർവപക്ഷികളെക്കുറിച്ചുള്ള പതിവ് രേഖപ്പെടുത്തൽ ഇക്കോടൂറിസത്തിനും ശാസ്ത്രീയ ഗവേഷണത്തിനുമുള്ള ഒരു കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തും.
ഈ മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ജീവിവർഗങ്ങളാണിത്. ദേശാടന, സ്ഥിരതാമസക്കാരായ പക്ഷിവർഗങ്ങൾക്ക് നിർണായകമായ ആവാസ വ്യവസ്ഥ എന്ന നിലയിൽ ഒമാന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ ഇത് അടിവരയിടുന്നെന്ന് പരിസ്ഥിതിസംവിധാനങ്ങളുടെ സൂപ്പർവൈസർ സൈഫ് ബിൻ ഹബീബ് അൽ നാബി പറഞ്ഞു. ആവാസവ്യവസ്ഥയുടെ നാശം, വേട്ടയാടൽ തുടങ്ങിയ ഭീഷണികൾ കാരണം ഈജിപ്ഷ്യൻ കഴുകനെ (നിയോഫ്രോൺ പെർക്നോപ്റ്റെറസ്) ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാഴ്ചകൾ ഒമാന്റെ സംരക്ഷണ ശ്രമങ്ങളുടെ വിജയത്തെ പ്രതിഫലിപ്പിക്കുകയും വടക്കൻ ശർഖിയയുടെ പാരിസ്ഥിതിക സമ്പന്നതയെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇത് അതിന്റെ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നുവെന്നും പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

