Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തിൽ വൻ...

മസ്കത്തിൽ വൻ തട്ടിപ്പ്: കാലാവധി കഴിഞ്ഞ 17,000 ത്തിലധികം സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
മസ്കത്തിൽ വൻ തട്ടിപ്പ്: കാലാവധി കഴിഞ്ഞ 17,000 ത്തിലധികം സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി
cancel

മസ്കത്ത്: കാലാവധി കഴിഞ്ഞ 17,000ത്തിലധികം സൗന്ദര്യവർധക ഉൽപന്നങ്ങൾ മസ്കത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. തീയതികളിൽ കൃത്രിമം കാണിച്ച് വിപണിയിൽ വീണ്ടും വിൽപനക്കെത്തിച്ച ആയിരക്കണക്കിന് ഉൽപന്നങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ്യൽ ഫ്രോഡ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കാലാവധി രേഖപ്പെടുത്തിയതിൽ മാറ്റം വരുത്തിയ 15,753 ഉൽപന്നങ്ങളും, കാലാവധി പൂർണമായും കഴിഞ്ഞ 1,483 ഉൽപന്നങ്ങളുമാണ് അധികൃതർ കണ്ടെടുത്തത്.

പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിനെത്തുടർന്ന് തട്ടിപ്പ് നടന്ന സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടി.നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatseizedExpiredbeauty products
News Summary - Massive fraud in Muscat: Over 17,000 expired cosmetic products seized
Next Story