തൊഴിൽ മേഖലയിൽ പ്രവേശിച്ചത് ഒന്നര ലക്ഷത്തിലധികം ഒമാനി ജീവനക്കാർ -മന്ത്രി
text_fieldsമസ്കത്ത്: പൊതു, സ്വകാര്യ മേഖലകളിൽ പ്രവേശിക്കുന്ന പുതിയ ഒമാനി ജീവനക്കാരുടെ എണ്ണം സമീപ വർഷങ്ങളിൽ 1,50,000 കവിഞ്ഞതായി തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബവോയ്ൻ അറിയിച്ചു. ഒമാൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത്രയും വലിയ അളവിൽ വ്യക്തികൾ തൊഴിൽ മേഖലയിൽ ചേരുന്നത് ഇതാദ്യമായാണ്. ഈ പുതിയ ഒമാനി ജീവനക്കാരിൽ ഏകദേശം 60,000 മുതൽ 70,000 വരെ പേർ സർക്കാർ മേഖലയിൽ ചേർന്നപ്പോൾ 80,000 മുതൽ 90,000 വരെ പേർ സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്തി.
വിവിധ വ്യവസായങ്ങളിലുടനീളം തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെയും തൊഴിലവസരങ്ങൾക്കായുള്ള ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
തൊഴിൽ വിപണിയുടെ ചലനാത്മക സ്വഭാവത്തെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. ചില തൊഴിലാളികൾ വിരമിക്കൽ കാരണം ജോലി ഉപേക്ഷിക്കുമ്പോൾ, മറ്റു ചിലർ കരിയർ മാറ്റാനോ സംരംഭകത്വ അവസരങ്ങൾ തേടാനോ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
