ഷിനാസ് തുറമുഖത്ത് 1,00,000 ടണ്ണിലധികം ശേഷിയുള്ള ഇന്ധന ടാങ്ക് വരുന്നു
text_fieldsസുഹൂർ അൽ ഖലീജ് കമ്പനിയുമായി ഷിനാസ് തുറമുഖ
അധികൃതർ കരാർ ഒപ്പിടുന്നു
മസ്കത്ത്: ഇന്ധന ടാങ്കുകൾ നിർമിക്കുന്നതിനും വിതരണ, സംഭരണ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുമായി സുഹൂർ അൽ ഖലീജ് കമ്പനിയുമായി ഷിനാസ് പോർട്ട് കരാർ ഒപ്പുവെച്ചു. 25,605,500 റിയാൽ മൂല്യമുള്ളതാണ് കരാർ. 100,000 ടണ്ണിൽ കൂടുതൽ ശേഷിയുള്ള ടാങ്കുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
ക്യു.എസ്.എസ് മാരിടൈം (ഷിനാസ് പോർട്ടിലെ ഓപറേറ്റിങ് കമ്പനി) സി.ഇ.ഒ അബ്ദുI..ബാഖി അഹമ്മദ് അൽ കിന്ദിയും എക്സിക്യൂട്ടിങ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ വാഹിദ് ഇനാത് മൻസൂർ യാനുമാണ് കരാറിൽ ഒപ്പുവെച്ചത്.
സംഭരണ, ഇന്ധന വിതരണ സേവനങ്ങൾ വികസിപ്പിക്കുക, വിവിധ പെട്രോളിയം ഉൽപന്നങ്ങൾക്ക് ടാങ്കുകൾ നൽകുക എന്നിങ്ങനെയുള്ള തുറമുഖത്തെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള തന്ത്രത്തിൽനിന്നാണ് കരാർ ഉടലെടുത്തതെന്ന് ഷിനാസ് പോർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ഖാതർ അലി അൽ മമാരി പറഞ്ഞു.
തുറമുഖത്തെ വാണിജ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സമീപ പ്രദേശങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കാനും ഈ നടപടി സഹായിക്കുമെന്ന് അൽ മമാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

