ഊദ് വേള്‍ഡ് ഷോറൂം മബേലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
text_fieldsഊദ് വേള്‍ഡിന്റെ പത്താമത് ഷോറൂം ഒമാന്‍ മബേലയിൽ ഹാജറ കള്ളിയത്ത് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഉയര്‍ന്ന ഗുണമേന്മയുള്ള പെര്‍ഫ്യൂം വൈവിധ്യവുമായി ഊദ് വേള്‍ഡിന്റെ പത്താമത് ഷോറൂം ഒമാന്‍ മബേല (മാള്‍ ഓഫ് മസ്കത്തിന് സമീപം) പ്രവര്‍ത്തനമാരംഭിച്ചു. ഊദ് വേള്‍ഡ് സംരംഭങ്ങളുടെ സാരഥി ഹാജറ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. ആദ്യവില്പന ഒമാനി പൗര പ്രമുഖന് സുലൈമാന്‍ ഏറ്റുവാങ്ങി. ഊദ് വേള്‍ഡ് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ സംജ്ജീര്‍ യൂസഫ് അലി, മാനേജിങ് ഡയറക്ടര്‍ നിസ്താര്‍ യൂസഫലി, ഡയറക്ടര്‍മാരായ സി.പി. ഇല്ല്യാസ്, മൊയ്തീന് വട്ടംകണ്ടത്തില്‍, ഷമീമ സംജ്ജീര്‍, ഊദ് വേള്‍ഡ് മീഡിയാ വിങ് വി.കെ. ഷെബിന്‍, ഇ.വി. സലാം എന്നിവര്‍ നേതൃത്വം നല്കി.
ഉദ്ഘാടനത്തോടനുബന്ധിച്ചുളള പര്‍ച്ചേസുകളിലൂടെ അഞ്ച് ഐഫോണ്‍ 17 പ്രോ ഉള്‍പ്പടെ ഒട്ടേറെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ നിലവിലെ ഓഫറുകള്‍ വേറെയും. റൂവി ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒരു ലക്ഷം ഇന്ത്യന്‍ രൂപയുടെ ഗിവ്എവെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വിജയിക്ക് ഉദ്ഘാടനവേദിയില്‍ കൈമാറി.
വിലക്കുറവിലൂടെ വിശ്വസ്തതയാര്‍ന്ന ഗുണമേന്മയുള്ള പെര്‍ഫ്യൂമുകള്‍ ലോങ് ലാസ്റ്റിങ്ങോടെ സാധാരക്കാര്ക്കുപോലും ലഭ്യമാവുംവിധം മിഡില്‍ ഈസ്റ്റിന്റെ പെര്‍ഫ്യൂം വിപണിയില്‍ പുത്തന്‍ ചലനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ഊദ് വേള്‍ഡ്. അതിനായി മുഴുവന്‍ ജി.സി.സി രാജ്യങ്ങളിലും ഊദ് വേള്‍ഡിന്റെ പുതിയ ഷോറൂമുകള്‍ പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള പ്രയത്നത്തിലാണെന്ന് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ സംജീര് യൂസഫലി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഫ്രാഗ്രന്‍സ് ഒട്ടും തനിമ ചോരാതെ മിക്സ് ചെയ്ത് നല്കാന് കഴിയുന്നു എന്നതും ഊദ് വേള്‍ഡിന്റെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

