ഊദ് വേള്‍ഡ് മബേല ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്
text_fieldsഊദ് വേള്‍ഡ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: അറേബ്യന്‍ സുഗന്ധ വിപണിയില്‍ ലോകോത്തര ഗുണനിലവാരമുള്ള പെര്‍ഫ്യും വൈവിധ്യങ്ങള്‍ സമ്മാനിച്ച ഊദ് വേള്‍ഡിന്റെ പത്താമത് ഷോറൂം ഒമാനില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മബേല മാള്‍ ഓഫ് മസ്കത്തിന് സമീപം (അല്‍ നഹ്ദി വാള്ക്കിന് പിറകുവശം) വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പെര്‍ഫ്യൂം പ്രേമികളുടെ ഇഷ്ട കലക്ഷനുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമൊരുക്കുകയാണ് ഊദ് വേള്‍ഡ്. അതോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ അതി പ്രശ്സ്ത ബ്രാന്റുകളുടെ സുഗന്ധം ഒട്ടും തനിമ നഷ്ടമാവാതെ ശാസ്ത്രീയമായ രീതിയില്‍ കൃത്യതയോടെ മിക്സ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. നൂറു ശതമാനം സംതൃപ്തരായ ഉപഭോക്താക്കളാണ് ഊദ് വേള്‍ഡിന്റെ അഭിമാനമെന്നും വൈവിധ്യമാര്‍ന്ന കലക്ഷനുകളും ഉയര്‍ന്ന ഗുണവും മികവുറ്റ വില്പനാനന്തര സേവനവും തന്നെയാണ് കുറഞ്ഞ കാലയളവ് കൊണ്ട് ഊദ് വേള്‍ഡ് ഉൽപന്നങ്ങള്ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടാനായതെന്നും മാനേജ്മെന്റ് പറഞ്ഞു.
മബേലയിലെ പുതിയ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി അതിശയിപ്പിക്കുന്ന ഓഫറുകളും വിലയേറിയ സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഊദ് വേള്‍ഡിന്റെ സുഗന്ധ പ്രയാണത്തിന് യു.എ.ഇ, ഒമാന്‍ ഉള്‍പ്പടെയുള്ള ജി.സി.സി രാജ്യങ്ങള്‍ സമാനതകളില്ലാത്ത പിന്തുണയും സഹകരണവുമാണ് നല്‍കിയതെന്ന് ഊദ് വേള്‍ഡ് മാനേജിങ് ഡയറക്ടര്‍ സംജീര് യൂസഫ് അലി അഭിപ്രായപ്പെട്ടു.ലോകത്തെവിടെയുമുള്ള സുഗന്ധ പ്രേമികള്‍ക്ക് ഊദ് വേള്‍ഡ് ഉൽപന്നങ്ങള് ലഭ്യമാക്കുന്നതിനും, ഊദ് വേള്‍ഡ് പെര്ഫ്യുമുകളിലെ വൈവിധ്യങ്ങളെക്കുറിച്ചറിയുന്നതിന് ഊദ് വേള്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ സേവനവും ലഭ്യമാണ്.ഊദ് വേള്‍ഡ് മാനേജിങ് ഡയറക്ടർ സജീര്‍ യൂസഫ് അലി, ഡയറക്ടര്‍മാരായ നിസ്താര്‍ യൂസ്സഫ് അലി, ഷമീമ സംജീര്, മൊയ്തീന് വട്ടം കണ്ടത്തില്‍, ഇല്യാസ്, ഊദ് വേള്‍ഡ് മീഡിയ വിങ് വി.കെ. ഷെബിന്‍, ഇ.വി. സലാം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

