ഒ.ടി.ഒ വൈസ് പ്രസിഡന്റ് ജോസ് പുലിക്കോട്ടിലിന് യാത്രയയപ്പ് നൽകി
text_fieldsമസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ (ഒ.ടി.ഒ) വൈസ് പ്രസിഡന്റ് ജോസ് പുലിക്കോട്ടിലിന് സംഘടനയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റൂവിയിൽ നടന്ന ചടങ്ങിൽ സംഘടന ഭാരവാഹികളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുകൂടി. 40 വർഷത്തെ പ്രവാസ ജീവിതത്തിൽ 36 വർഷം ഒമാനിൽ ചെലവഴിച്ച തൃശൂർ അന്തിക്കാട് സ്വദേശിയായ ജോസ് പുലിക്കോട്ടിൽ, സാമൂഹിക-സാംസ്കാരിക-സാന്ത്വന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഒ.ടി.ഒ പ്രസിഡന്റ് നസീർ തിരുവത്ര സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഗംഗേഷ് വടക്കേതിൽ, റോയ് റാഫേൽ, മഹേഷ് , മൈക്കിൾ, സഫീർ ചാവക്കാട്, അബ്ദുൽ ഖാദർ , കബീർദാസ് എന്നിവർ സംസാരിച്ചു.ജോസ് പുലിക്കോട്ടിൽ മറുപടി പ്രസംഗം നടത്തി. 2026-ലെ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ സിദ്റ സിദ്ദീഖ്, ആയിഷ ഷാലറ്റ് , അഫ്സീന അഷ്റഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും ട്രഷറർ സുബൈർ ഇദ്രീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

