Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്രൈസ്തവ ദേവാലയങ്ങളിൽ...

ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന പെരുന്നാൾ ആചരിച്ചു

text_fields
bookmark_border
ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന പെരുന്നാൾ ആചരിച്ചു
cancel
camera_alt

മ​സ്ക​ത്ത്​ സെ​ന്‍റ് മേ​രീ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത യാ​ക്കോ​ബ് മാ​ർ അ​ന്തോ​ണി​യോ​സ് നേ​തൃ​ത്വം ന​ൽ​കു​ന്നു



മ​സ്ക​ത്ത് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ല്‍ ന​ട​ന്ന ഓ​ശാ​ന പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍ -ബി​ജു പ​രു​മ​ല

മ​സ്ക​ത്ത്: യേ​ശു​ക്രി​സ്തു​വി​ന്റെ ജ​റൂ​സ​ലം പ്ര​വേ​ശ​ന ഓ​ര്‍മ​യി​ല്‍ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഓ​ശാ​ന പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി. ലാ​ളി​ത്യ​ത്തി​ന്‍റെ​യും എ​ളി​മ​യു​ടെ​യും പ്ര​തീ​ക​മാ​യി ക​ഴു​ത​പ്പു​റ​ത്തെ​ത്തി​യ ക്രി​സ്തു​വി​നെ ജ​ന​ക്കൂ​ട്ടം ഒ​ലി​വി​ന്‍ ചി​ല്ല​ക​ളും ആ​ര്‍പ്പു​വി​ളി​ക​ളു​മാ​യി ജ​റൂ​സ​ല​മി​ലേ​ക്ക് വ​ര​വേ​റ്റ​തി​ന്‍റെ ഓ​ര്‍മ പു​തു​ക്കു​ന്ന​താ​യി ആ​ഘോ​ഷം. ഒ​മാ​നി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഓ​ശാ​ന പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഭ​ക്തി​നി​ർ​ഭ​ര ശു​ശ്രൂ​ഷ​ക​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളി​ലും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ലും നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഒ​മാ​നി​ലെ സ​ലാ​ല​യി​ല്‍നി​ന്നും നാ​ട്ടി​ൽ​നി​ന്നും പ്ര​ത്യേ​കം എ​ത്തി​ച്ച കു​രു​ത്തോ​ല​ക​ളു​മാ​യാ​ണ് വി​ശ്വാ​സി​ക​ൾ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യ​ത്.

ഓ​ശാ​ന​യോ​ടെ വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി. ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വം, കു​രി​ശു​മ​ര​ണം, ഉ​ത്ഥാ​നം എ​ന്നി​വ​യു​ടെ ഓ​ര്‍മ പു​തു​ക്കു​ന്ന ഇ​നി​യു​ള്ള ഒ​രാ​ഴ്ച ക്രൈ​സ്ത്ര​വ വി​ശ്വാ​സി​ക​ൾ​ക്ക് പ്രാ​ർ​ഥ​ന ദി​ന​ങ്ങ​ളാ​ണ്. ക്രി​സ്തു​വി​ന്റെ പീ​ഡാ​നു​ഭ​വ​ത്തെ​യും പു​ന​രു​ദ്ധാ​ന​ത്തെ​യും അ​നു​സ്മ​രി​ച്ച് പെ​സ​ഹ, കാ​ൽ ക​ഴു​ക​ൽ, ദുഃ​ഖ​വെ​ള്ളി, ഉ​യി​ർ​പ്പ്‌ തു​ട​ങ്ങി വി​വി​ധ ശൂ​ശ്രൂ​ഷ​ക​ളാ​ണ്‌ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ക. 50 ദി​വ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ചാ​ണ് വി​ശ്വാ​സി​ക​ൾ പു​ന​രു​ദ്ധാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ക്കു​ന്ന​ത്. റു​വി, ഗാ​ലാ, സു​ഹാ​ർ, സ​ലാ​ല എ​ന്നി​വ​ട​ങ്ങ​ളി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും വൈ​ദി​ക​രും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മ​സ്ക​ത്ത് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ല്‍ മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്, സെ​ന്‍റ് മേ​രീ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഹോ​ണ​വ​ർ മി​ഷ​ന്റെ മെ​ത്രാ​പ്പോ​ലീ​ത്ത യാ​ക്കോ​ബ് മാ​ർ അ​ന്തോ​ണി​യോ​സ് , ഗാ​ലാ സെ​ന്റ്‌ മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​എ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം, ഗാ​ലാ മൊ​ര്‍ത്ത്ശ്മൂ​നി യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മോ​ർ മി​ലി​ത്തി​യോ​സ് തു​ട​ങ്ങി​യ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ​യും വൈ​ദി​ക​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത്.

മ​സ്ക​ത്ത് സെ​ന്‍റ് മേ​രീ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ തി​ങ്ക​ൾ രാ​വി​ലെ വ​ച​നി​പ്പ് പെ​രു​ന്നാ​ൾ രാ​വി​ലെ 7.45ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 7.30 മു​ത​ൽ പെ​സ​ഹ കു​ർ​ബാ​ന, വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30 മു​ത​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ, ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30 ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ​ക​ൾ, സ്നേ​ഹ​വി​രു​ന്ന്.

സു​ഹാ​ർ സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം തി​രു​മേ​നി ന​യി​ക്കു​ന്ന സ​ന്ധ്യാ​ന​മ​സ്കാ​രം, ധ്യാ​ന​പ്ര​സം​ഗം. ബു​ധ​ന്‍ രാ​ത്രി എ​ട്ടി​ന് പെ​സ​ഹാ ശു​ശ്രൂ​ഷ, വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ പ​ത്ത് മു​ത​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ, ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മു​ത​ല്‍ ഉ​യി​ർ​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ.

അ​ട്ട​പ്പാ​ടി സെ​ന്റ് തോ​മ​സ് ആ​ശ്ര​മം സു​പ്പീ​രി​യ​ർ വ​ന്ദ്യ വ​ർ​ഗീ​സ് ജോ​സ​ഫ് അ​ച്ച​ൻ ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​ജു പാ​ടാ​ച്ചി​റ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സ​ലാ​ല: സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ശാ​ന പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി. ദാ​രീ​സി​ലെ ച​ർ​ച്ച് സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ബേ​സി​ൽ തോ​മ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ സം​ബ​ന്ധി​ച്ചു.



സലാല സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ശാ​ന പെ​രു​ന്നാ​ൾ ആ​ഘോ​ഷം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oshana perunnal at oman
News Summary - Oshana festival was celebrated in Christian churches
Next Story