മസ്കത്ത്: മെഡിക്കൽ, അക്കാദമിക് തുടങ്ങിയ ജോലികളിലേക്ക് മേൽനോട്ട വകുപ്പുകൾ അംഗീകാരം നൽകണം . തൊഴിൽ നിയമനങ്ങളുടെ അംഗീകാരത്തിന് അപേക്ഷ സമർപ്പിക്കുേമ്പാൾ ബന്ധപ്പെട്ട അതോറിറ്റികൾ സാക്ഷ്യപ്പെടുത്തിയ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ കൂടെ വെക്കണമെന്നും അല്ലാത്ത അപേക്ഷകൾ നിരസിക്കുമെന്നും മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. മെഡിക്കൽ, അക്കാദമിക് തുടങ്ങിയ വിദഗ്ധ ജോലികളിലേക്കുള്ള അപേക്ഷകൾക്ക് ആദ്യം അതത് സ്ഥാപനങ്ങളിലെ മേൽനോട്ട വകുപ്പുകൾ അംഗീകാരം നൽകണം. ഇതുവഴി വ്യാജ സർട്ടിഫിക്കറ്റ് പരിശോധനക്കും മറ്റു നടപടിക്രമങ്ങൾക്കും സമയവും പ്രയത്നവും അനാവശ്യമായി ചെലവഴിക്കുന്നത് ഒഴിവാക്കാമെന്നും മന്ത്രാലയം വിശദീകരിച്ചു.
മന്ത്രാലയവും അതിെൻറ പരിശോധന സംഘവും ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്. നിയമലംഘകർക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷയും വിധിക്കുന്നുണ്ട്. ജോലി ലഭിച്ച ശേഷം നേടുന്ന യോഗ്യതകളും സർട്ടിഫിക്കറ്റുകളും സംബന്ധിച്ച് ജീവനക്കാരൻ തൊഴിലുടമക്ക് കൃത്യമായ വിവരങ്ങൾ നിർബന്ധമായും നൽകിയിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അവ കൈകാര്യം ചെയ്യാനും വ്യാജ സർട്ടിഫിക്കറ്റുകളുടെ വ്യാപനം തടയുന്നതിനും കൂടുതൽ നിയമങ്ങളും ശിക്ഷാനടപടികളും ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസുകൾ പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിന് വിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. വകുപ്പാണ് കുറ്റക്കാർക്കെതിരായ നടപടി സ്വീകരിക്കുന്നത്. എന്നാൽ, കേസുകളിൽ അന്തിമവിധി വരാൻ സമയമെടുക്കുന്നു. ഇത്തരം കേസുകൾ പ്രോസിക്യൂഷന് വടുന്നതുകൊണ്ടു മാത്രം പ്രശ്നം പൂർണമായി നിർമാർജനം െചയ്യപ്പെടുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
1975 മുതൽ 1250 വ്യാജ സർട്ടിഫിക്കറ്റ് കേസുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലെത്തിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ തത്തുല്യ യോഗ്യത നിർണയ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അൽ നസ്ർ ബിൻ നാസർ അൽ റുഖൈശി വ്യക്തമാക്കി. ഇവയിൽ 108 കേസുകൾ വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളുടേതായിരുന്നു. 25 കേസുകളിൽ വ്യാജ സ്ഥാപനങ്ങളാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. 1117 കേസുകൾ വ്യാജ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 36,548 തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ് അപേക്ഷകളാണ് വകുപ്പ് ഇക്കാലയളവിൽ കൈകാര്യം ചെയ്തത്. ഇതിൽ 12,605 അപേക്ഷകൾ അംഗീകരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2018 5:07 AM GMT Updated On
date_range 2019-06-06T04:59:59+05:30അസ്സൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത തൊഴിൽ അപേക്ഷകൾ സ്വീകരിക്കില്ല
text_fieldsNext Story