ക്രിസ്മസ്- പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നു
text_fieldsമസ്കത്ത്: റുസൈയില് മാര്‍ക്കറ്റ് കൂട്ടായ്മയായ റുസൈയില് മാര്‍ക്കറ്റ് മലയാളീസ് ഒരുക്കുന്ന ‘അരങ്ങ് 2024’ ഈ മാസം 20ന് അല്‍ മക്കാരിം ഹാളില്‍ നടക്കും. ഗസല്‍ ഗായകൻ അലോഷിയുടെ ഗസലും റുസൈല്‍ മേഖലയിലെ മലയാളികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. നടന് ഇര്‍ഷാദ് അലി മുഖ്യാതിഥിയായിരിക്കും.
‘അരങ്ങ് 2024’ പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. സാംബശിവന് (ചെയർ), സി.പി. ശശി, നൗഫല്‍ (വൈ. ചെയർ), സുജിത് കുമാര്‍, സുബൈര്‍ സൈദ് (പ്രോഗ്രാം കോഓഡിനേറ്റര്‍), അനില്‍ കോടിയേരി (പ്രോഗ്രാം കണ്), മനു കുമാര്‍, ബിജു അമ്പാടി (അസി. കൺ).
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകസമിതി അംഗങ്ങളായ രതീഷ്, സുധീഷ്, ഷാജി, റഷീദ്, നീതു ബിജു, സിജി മനുകുമാര്‍, ലത്തീഫ്, മനോജ് എന്നിവര്‍ അറിയിച്ചു.

