സോഷ്യൽ ഫോറം വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: എഴുപത്തിയഞ്ചാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായി സോഷ്യൽ ഫോറം ഒമാൻ സീബ് ഘടകം, മബെല മോഡേൺ അൽ സലാമ ഹോസ്പിറ്റലിെൻറ സഹകരണത്തോടെ കോവിഡ് വാക്സിനേഷൻ ക്യാമ്പും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
സോഷ്യൽ ഫോറം ഒമാൻ സീബ് ഘടകം പ്രതിനിധി അബ്ദുൽ സലീം വടകര അധ്യക്ഷത വഹിച്ചു. സിദ്ദീഖ് (മാനേജിങ് ഡയറക്ടർ, മോഡേൺ അൽ സമാ പോളിക്ലിനിക്) ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി അതിഥിയായി പങ്കെടുത്തു. ഹനീഫ് ബന്ത്വൽ സ്വതന്ത്ര്യദിന സന്ദേശം നൽകി. സോഷ്യൽ ഫോറം ഒമാൻ സീബ് ഘടകം ഭാരവാഹികളായ റാഫി മലപ്പുറം, നവാസ്, ബഷീർ സീബ്, ഫിനാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എം.സി. മുഹയിദ്ദീൻ നന്ദി പറഞ്ഞു.

