സുഹാര്‍ നവചേതന ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsസുഹാര്‍ നവചേതന സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽനിന്ന്
സുഹാര്‍: സുഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. തരീഫിലെ ഫാം ഹൗസില്‍ നടന്ന പരിപാടി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലായി മാറി. നവചേതന പ്രസിഡന്റ് ലിജു ബാലകൃഷ്ണന്, സെക്രട്ടറി അനീഷ് എറാടത്ത്, പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ ഹുബൈസ് ലത്തീഫ്, മിഥുന് രവി, സാമൂഹിക പ്രവര്ത്തകന് റഫീഖ് പറമ്പത്ത് എന്നിവര്‍ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
സുഹാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അടക്കം നിരവധി കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കൂട്ടായ്മ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും തയാറാക്കിയ വിഭവസമൃദ്ധമായ സദ്യയും മനോഹരമായ പൂക്കളവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
താലപ്പൊലിയോടെ തുടങ്ങിയ ഓണാഘോഷത്തിൽ നവചേതന കുടുംബങ്ങളും മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിച്ച തിരുവാതിര, നൃത്തം, ഓണപ്പാട്ടുകള്‍ എന്നിങ്ങനെ വിവിധ കലാരൂപങ്ങള്‍ മാറ്റുകൂട്ടി.
അഫ്രീദയുടെയും പ്രവീണിന്റെയും നേതൃത്വത്തില്‍ നടത്തിയ വടംവലി കാണികളില്‍ ആവേശം വിതച്ചു. വനിതകള്‍ തമ്മിലും കുട്ടികള്‍ തമ്മിലും വടംവലി മത്സരം അരങ്ങേറി. കസേര കളി, നാരങ്ങ സ്പൂണ്‍ മത്സരം, സുന്ദരിക്ക് പൊട്ടു തൊടല് തുടങ്ങിയ ഓണക്കളികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

