സ്വീകരണവും മെംബേഴ്സ് മീറ്റും സംഘടിപ്പിച്ചു
text_fieldsഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച സ്വീകരണ പരിപാടി
മസ്കത്ത്: ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയിലേക്ക് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ഒമാൻ ചാപ്റ്റർ പ്രസിഡന്റ് റസാഖ് മുഖച്ചേരിക്ക് സ്വീകരണവും മെംബേഴ്സ് മീറ്റും സംഘടിപ്പിച്ചു. സംഗമം അൽ ഖുവൈർ കെ.എം.സി.സി പ്രസിഡന്റ് ഷാഫി കോട്ടക്കൽ ഉദ്ഘാടനംചെയ്തു. എൻ.പി. അലി അധ്യക്ഷതവഹിച്ചു. ജമാൽ ഹമദാനി പ്രാർഥന നടത്തി.
റസാഖിനുള്ള ഉപഹാരം അൽ ഖുവൈർ കെ.എം.സി.സി സെക്രട്ടറി വാഹിദ് മാള സമ്മാനിച്ചു. മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഉബൈദ് നന്തി, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രവർത്തക സമിതി അംഗം ഷാജഹാൻ നന്തി, റസാഖ് മുകച്ചേരി, അമീൻ തങ്ങൾ, മുജീബ് ബി.എൻ തുടങ്ങിയവർ സംസാരിച്ചു. ഒഴിവ് വന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നവാസ് മുഖച്ചേരിയെ തിരഞ്ഞെടുത്തു. മറ്റു സഹഭാരവാഹികളായി ശംസുദ്ദീൻ എൻ.കെ, ഫൈസൽ, മൻസൂർ എന്നിവരെ തിരഞ്ഞെടുത്തു. ജമാൽ ഹമദാനി സ്വാഗതവും മിസ്ബാഹ് കാട്ടിലപീടിക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

