Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

text_fields
bookmark_border
മൂന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
cancel

മസ്‌കത്ത്: എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റസിഡൻസ് അസോസിയേഷൻ മൂന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് കോളജ് ഹാളിൽ നടന്ന പരിപാടി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ പോഞ്ഞാശ്ശേരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജിതിൻ വിനോദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് സയ്യിദ് സ്വാഗതവും ട്രഷറർ ബിബു കരീം നന്ദിയും പറഞ്ഞു.

എക്സിക്യൂട്ടീവ് അംഗങ്ങളായ അലി മുഹമ്മദ്, ഖലീൽ, മുഹമ്മദ് ത്വയ്യിബ്, അജയ് എന്നിവർ ആശംസകൾ നേർന്നു.മഹാബലിയുടെ എഴുന്നള്ളിപ്പ്, പുലികളി, ചെണ്ടമേളം, തിരുവാതിര, കൈകൊട്ടിക്കളി, വടംവലി തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കേരളത്തിന്റെ തനത് ഓണാഘോഷത്തിന്റെ ആവേശം പകർന്ന പരിപാടിയിൽ ഇറ കുടുംബാംഗങ്ങൾ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Third anniversary and Onam celebrations held
Next Story