സമായിൽ മലയാളി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsസമായിൽ വിലായത്തിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: സമായിൽ വിലായത്തിലെ മലയാളി കൂട്ടായ്മ സൗഹൃദ സംഗമം 2024 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സാംസ്കാരിക യോഗത്തിൽ പ്രസിഡന്റ് നസീർ തിരുവത്ര അധ്യക്ഷത വഹിച്ചു.
അദീം അഹ്മദ് അൽ ഹിനായി, മുഹമ്മദ് അബ്ദുല്ല അൽ സഖ്റി എന്നിവർ സംസാരിച്ചു. സാമൂഹിക പ്രവർത്തകൻ സന്തോഷ് ഗീവർ പ്രോഗ്രാം സ്പോൺസർ ചെയ്ത ടാലന്റ് ഇലക്ട്രിക് സർവിസസിനു വേണ്ടി മാനേജർ സുബൈറിനെ ആദരിച്ചു. സെക്രട്ടറി അനൂപ് കരുണാകരൻ സ്വാഗതവും ട്രഷറർ ടോണി ജോണി നന്ദിയും പറഞ്ഞു
700ഓളം ആളുകൾ പങ്കെടുത്ത സൗഹൃദസന്ധ്യ സമായിലെ പ്രവാസികളായ മലയാളികൾക്ക് വേറിട്ടൊരു അനുഭവമായി. കുട്ടികൾക്കും മുതിർന്നവർക്കും ദമ്പതികൾക്കും പ്രത്യേകം ഗെയിം സംഘടിപ്പിച്ചു.
അൻഷാദ് ഗനിയുടെ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്നിൽ ബബിത ശ്യാം, ഷൈനി സിംഫണി, ഫസ്ന ഫഹദ്, സുൽഫി കാലിക്കറ്റ്, ഫൈസൽ കുറ്റ്യാടി എന്നിവർ ഗാനം അവതരിപ്പിച്ചു. സൗദിയിൽ നിന്നെത്തിയ മിമിക്രി കലാകാരൻ നസീബ് കലാഭവന്റെ പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

