ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു
text_fieldsഐ.ഒ.സി സലാലയിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിൽ ഡോ. നിഷ്താർ സംസാരിക്കുന്നു
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ഗാന്ധിജയന്തി ദിനത്തിൽ നടന്ന പരിപാടി പ്രസിഡന്റ് ഡോ. നിഷ്താർ ഉദ്ഘാടനം ചെയ്തു.
അഹിംസയിലധിഷ്ഠിതമായി രാജ്യത്തിന്റെ സ്വാതന്ത്ര്യതിന് വേണ്ടി പോരാടിയ ഏക രാഷ്ട്രീയ നേതാവിന്റെ ഓർമകൾ ഇന്നും നമുക്ക് വെളിച്ചമാണ്. സോഷ്യൽ മീഡിയ വഴി പുതുതലമുറയും ഗാന്ധിയൻ ആദർശങ്ങൾ പങ്കുവെക്കുന്നത് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ചു. ഐ.ഒ.സി.സി നേതാക്കളായ ബാലചന്ദ്രൻ, ദീപ ബെന്നി, ശ്യാം മോഹൻ എന്നിവർ സംസാരിച്ചു. ഐ.ഒ.സി ഒമാൻ കേരള ചാപ്റ്റർ അംഗം നൈനാൻ കാരിക്കാട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി. വർക്കിങ് പ്രസിഡന്റ് അനീഷ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

