അജ്മാൻ പൊലീസ് കാര്‍, ബൈക്ക് റാലി സംഘടിപ്പിച്ചു
text_fieldsയു.എ.ഇ ദേശീയദിനത്തിെൻറ ഭാഗമായി അജ്മാന് പൊലീസ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹനറാലി
അജ്മാൻ: ദേശീയദിനത്തിെൻറ സുവർണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി അജ്മാന് പൊലീസ് കാര്‍, ബൈക്ക് റാലി സംഘടിപ്പിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങളും തങ്ങളുടെ സന്തോഷം പങ്കിടുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് മോട്ടോർ സൈക്കിളുകൾ, ക്ലാസിക് കാറുകൾ എന്നിവയുടെ റാലി സംഘടിപ്പിച്ചതെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടത്താൻ അജ്മാൻ പൊലീസ് ഉദ്ദേശിക്കുന്നതായി മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി മേജർ നൂറ സുൽത്താൻ അൽ ഷംസി പറഞ്ഞു. സമൂഹത്തിലെ വിവിധ തുറകളിലുള്ള നൂറുകണക്കിന് പേർ വർണാഭമായ വാഹനറാലിയുടെ ഭാഗമായി.

