രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത് കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ അൻസാബ് അൽസലാമ പോളിക്ലിനിക്കിൽ ബൗഷർ ബ്ലഡ് ബാങ്കിലേക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വനിതകൾ ഉൾപ്പെടെയുള്ളവർ പങ്കാളികളായി.
രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് അൽസലാമയുടെ വി.ഐ.പി ഫാമിലി ഡിസ്കൗണ്ട് കാർഡുകളും, ബൗഷർ ബ്ലഡ് ബാങ്ക്, കെ.എം.സി.സി എന്നിവരെ അനുമോദിച്ചു.
അൽസലാമയുടെ അഭിനന്ദന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇത്തരത്തിലുള്ള മഹനീയവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ ഇനിയും സംഘടിപ്പിക്കാൻ അൽസലാമ പോളിക്ലിനിക് മാനേജ്മെന്റിനു സാധിക്കട്ടെയെന്ന് ബൗഷർ ബ്ലഡ് ബാങ്ക് പ്രതിനിധികൾ ആശംസിച്ചു.

