Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
ബുറൈമി കലാ കായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്
ബുറൈമി : ബുറൈമി കലാ കായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ബുറൈമിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ക്യാമ്പ് നടന്നത്. 35 ഓളം പേർ രജിസ്റ്റർ ചെയ്യുകയും 24 പേർ രക്തദാനം ചെയ്യുകയും ചെയ്തു.
ബുറൈമി സനയ്യ മേഖലയിലെ സജീവ സാമൂഹ്യക്ഷേമ പ്രവർത്തകയായ അനുജ പ്രവീണിൽ നിന്നും രക്തം ശേഖരിച്ചാണ് ക്യാമ്പ് ആരംഭിച്ചത്. രക്തദാതാക്കളായി മുന്നോട്ട് വന്ന മുഴവനാളുകളോടുള്ള നന്ദിയും ഭാവിയിൽ കൂടുതൽ വിപുലമായി രക്തദാന ക്യാമ്പ് നടത്തുമെന്നും സംഘാടകർ അറിയിച്ചു.
Next Story

