രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററും ബദർ അൽസമ
ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: മാധ്യമ കൂട്ടായ്മയായ ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററും ബദർ അൽസമ ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. മസ്കത്ത് റൂവിയിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
ഒമാൻ ആരോഗ്യ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാർ നടപടികൾ നിയന്ത്രിച്ചു. രക്തം ദാനംചെയ്തവർക്ക് ആറുമാസത്തെ ചികിത്സ പാക്കേജ് ആശുപത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
രക്തം ദാനം ചെയ്യുന്നത്തിലൂടെ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി രക്തദാന ക്യാമ്പുകൾ ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്നുണ്ട്.

