ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ആചാരം; സഹമിലെ ദഹ്വ മസ്ജിദ് പൊളിക്കാൻ ഉത്തരവ്
text_fieldsഅൽ മൊഹാബ് ഗ്രാമത്തിലെ ദഹ്വ മസ്ജിദ്
മസ്കത്ത്: ഇസ്ലാമിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായ ആചാരങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സഹം വിലായത്തിലെ അൽ മൊഹാബ് ഗ്രാമത്തിലെ പ്രാന്തപ്രദേശത്തുള്ള ദഹ്വ മസ്ജിദ് പൊളിക്കാൻ അധികൃതർ ഉത്തരവിട്ടു.അൽ മഹബ് വില്ലേജിലെ ഉദ്യോഗസ്ഥനായ റാഷിദ് ബിൻ സഈദ് ബിൻ സെയ്ഫ് അൽ മുസൈനിയാണ് തീരുമാനം പുറപ്പെടുവിച്ചത്. ദഹ്വ നഗരപ്രാന്തത്തിലുള്ള പള്ളി പുരാതന ഗ്രാമത്തിന്റെ ചരിത്രപരമായ നാഴികക്കല്ലായാണ് കണക്കാക്കുന്നത്.
എന്നാൽ, ഇസ്ലാമിക തത്ത്വങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനാൽ ഇതു നീക്കം ചെയ്യുകയാണെന്ന് ജൂലൈ നാലിന് ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മസ്ജിദ് പൊളിക്കാനുള്ള തീരുമാനം ഇസ്ലാമിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയും ഒമാനിലെ ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമായ ആചാരങ്ങൾ നിരോധിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നതാണ്.
മസ്ജിദ് സ്വയം ഉണ്ടായതാണെന്നും നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തെ ആളുകൾ രാവിലെ ഇത് പെട്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്നും അതിന്റെ രഹസ്യം അറിയില്ലെന്നുമുള്ള ഐതിഹ്യങ്ങളും മറ്റുമായിരുന്നു പ്രചരിച്ചിരുന്നത്. ഇങ്ങനെ പള്ളിക്ക് വിശുദ്ധ പദവിയും വലിയ പ്രാധാന്യം നൽകപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

