Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ജി​ദു​ക​ൾ...

മ​സ്​​ജി​ദു​ക​ൾ തു​റ​ക്ക​ൽ: മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
മ​സ്​​ജി​ദു​ക​ൾ തു​റ​ക്ക​ൽ: മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ മ​സ്​​ജി​ദു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഒൗ​ഖാ​ഫ്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. പ​ള്ളി​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം സു​പ്രീം ക​മ്മി​റ്റി കൈ​ക്കൊ​ണ്ട ശേ​ഷ​മാ​കും ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യെ​ന്നും മ​ന്ത്രാ​ല​യം ഒാ​ർ​മി​പ്പി​ച്ചു. പ്രോ​േ​ട്ടാ​കോ​ൾ പു​റ​ത്തി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ള്ളി​ക​ൾ തു​റ​ക്കാ​ൻ പോ​കു​ന്ന​താ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ശ​ദീ​ക​ര​ണം.

ന​മ​സ്​​കാ​ര സ​മ​യ​ത്ത്​ മാ​ത്ര​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന​താ​ണ്​ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. ബാ​ങ്ക്​ വി​ളി​ച്ച്​ 15 മി​നി​റ്റി​നു​ള്ളി​ൽ ന​മ​സ്​​കാ​രം പൂ​ർ​ത്തീ​ക​രി​ച്ച്​ എ​ല്ലാ​വ​രും പു​റ​ത്തു​പോ​ക​ണം. പ​ള്ളി​യു​ടെ ചു​മ​ത​ല​യു​ള്ള​വ​ർ​ക്കാ​ണ്​ ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷം മ​സ്​​ജി​ദ്​ അ​ട​ക്കേ​ണ്ട ചു​മ​ത​ല. പ​ള്ളി​ക​ളി​ൽ ഖു​ർ​ആ​ൻ വെ​ക്ക​രു​ത്.

പാ​രാ​യ​ണം ചെ​യ്യേ​ണ്ട​വ​ർ സ്വ​ന്തം കൊ​ണ്ടു​വ​രു​ക​യോ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യോ പാ​രാ​യ​ണം ചെ​യ്യു​ക. സ്​​ത്രീ​ക​ളു​ടെ പ്രാ​ർ​ഥ​ന സ്​​ഥ​ല​വും റ​ഫ്രി​ജ​റേ​റ്റ​റും അ​ട​ച്ചി​ട​ണം. ടോ​യ്​​ല​റ്റു​ക​ളും അ​ട​ച്ചി​ട​ണം. ന​മ​സ്​​ക​രി​ക്കു​ന്ന​വ​ർ ത​മ്മി​ൽ ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ത്​ കാ​ർ​പെ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ന​മ​സ്​​ക​രി​ക്കാ​നെ​ത്തു​ന്ന​വ​ർ മു​ഖാ​വ​ര​ണം ധ​രി​ക്ക​ണം. പ​ള്ളി​യി​ൽ ക​യ​റു​േ​മ്പാ​ഴും പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ഴും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണം. പ​ള്ളി​യു​ടെ പ​രി​സ​ര​ത്ത്​ ന​മ​സ്​​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന പ​ള്ളി​ക​ൾ അ​ട​ച്ചി​ടു​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Opening of Mosques
Next Story