Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവർത്തനം...

പ്രവർത്തനം പുനരാരംഭിച്ച സ്​ഥാപനങ്ങൾ ആരോഗ്യ നിർദേശങ്ങൾ പാലിക്കണം

text_fields
bookmark_border
covid.jpg
cancel

മസ്​കത്ത്​: സുപ്രീംകമ്മിറ്റി നിർദേശപ്രകാരം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്​ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാ ർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. ജോലിക്കാരെ സ്​ഥാപനത്തി​​െൻറ ഒരു ശാഖയിൽ നിന്ന്​ മറ ്റൊരിടത്തേക്ക്​ മാറ്റരുത്​. ഒാരോ ജീവനക്കാർക്കും അനുയോജ്യമായ സ്വകാര്യ സംരക്ഷണ ഉപകരണങ്ങൾ നൽകണം. ഫോൺ, ടാബ്​ ലെറ്റ്​സ്​, പി. ഒ.എസ് മെഷീനുകൾ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും രോഗാണുമുക്​തമാക്കാൻ ജീവനക്കാർക്ക്​ നിർദേശം നൽകണം.

ജീവനക്കാർ ദിവസവും ജോലിക്ക്​ എത്തു​േമ്പാൾ ശരീര താപനില പരിശോധിക്കുകയും ചുമ, തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ലെന്ന്​ ഉറപ്പാക്കുകയും വേണം. ഉപഭോക്​താക്കൾക്കും സമാന പരിശോധന നടത്തണം. രോഗ ലക്ഷണങ്ങൾ ഉള്ളവരെ അകത്തേക്ക്​ പ്രവേശിപ്പിക്കരുത്​. ഇവരെ ഏറ്റവും അടുത്ത ആരോഗ്യ സ്​ഥാപനത്തിലേക്ക്​ അയക്കണം. ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിക്കുകയോ അല്ലെങ്കിൽ രോഗം സ്​ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടാവുകയോ ചെയ്​തതായി കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട ജീവനക്കാരനെ പ്രത്യേക സ്​ഥലം സജ്ജീകരിച്ച്​ ​െഎസോലേഷനി​േലക്ക്​ മാറ്റണം. തൊഴിൽ സ്​ഥലവും തൊഴിലാളികളുടെ താമസ സ്​ഥലവും തുടർച്ചയായി ശുദ്ധീകരിച്ച്​ രോഗാണു മുക്​തമാക്കിയെന്ന്​ ഉറപ്പാക്കണം.

എപ്പോഴും ആളുകൾ തൊടുന്ന സ്​ഥലങ്ങൾ രോഗാണു മുക്​തമാക്കിയതായി പ്രത്യേകം ഉറപ്പുവരുത്തണം. ജീവനക്കാരുടെ എണ്ണത്തിന്​ അനുയോജ്യമായ താമസ സ്​ഥലം ഒരുക്കി നൽകണം. ഇവിടെ സുരക്ഷിത അകലം ഉറപ്പാക്കി താമസിക്കാൻ കഴിയണം. ജീവനക്കാരും ഉപഭോക്​താക്കളും ഹാൻഡ്​ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച്​ കൈ വൃത്തിയാക്കണം. മറ്റ്​ ഗുണകരമായ ആരോഗ്യ ശീലങ്ങളും പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണം. ഇതോടൊപ്പം സ്​ഥാപനത്തിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. സ്​ഥാപനത്തിനുള്ളിൽ ഉപഭോക്​താക്കളും ജീവനക്കാരുമായി കുറഞ്ഞത്​ രണ്ട്​ മീറ്ററെങ്കിലും സുരക്ഷിത അകലം പാലിക്കണം. അല്ലെങ്കിൽ സുതാര്യമായ എന്തെങ്കിലും തടസങ്ങൾ വെക്കണം.

ഉപഭോക്​താക്കളുടെ പേര്​ അടക്കം വിവരങ്ങളും സന്ദർശിച്ച സമയവും രേഖപ്പെടുത്തിവെക്കുകയും വേണം. മനുഷ്യ​​െൻറ ഇടപെടൽ കുറക്കുന്ന രീതിയിലുള്ള ഇലക്​ട്രോണിക്​ സംവിധാനങ്ങളും മറ്റും പ്രവർത്തന സജ്ജമാക്കണം. ആളുകൾ സ്​ഥാപനത്തിൽ അധിക സമയം ചെലവഴിക്കുന്നത്​ കുറക്കാൻ അപ്പോയിൻമ​െൻറ്​ സംവിധാനം ഏർപ്പെടുത്തുന്നത്​ പരിഗണിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19health instructions
News Summary - opened firms should obey health instructions -gulf news
Next Story