ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് പ്രവാസി സമൂഹം
text_fieldsഒ.ഐ.സി.സി ഗാല
മസ്കത്ത്: ഒ.ഐ.സി.സി ഗാല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. ഉമ്മൻ ചാണ്ടിക്ക് ജനഹൃദയങ്ങളിൽ മരണമില്ലെന്നും യഥാർഥ ജനസേവകൻ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും യോഗത്തിന് അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി ഗാല ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷൈനു മനക്കര പറഞ്ഞു. പൊതുപ്രവർത്തനരംഗത്ത് ഉമ്മൻ ചാണ്ടി ലോക മാതൃകയാണെന്നും സാധാരണക്കാരെ ഇത്രയേറെ ചേർത്തുനിർത്തിയ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ലെന്നും മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് റൂവി മഹാ ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് പറഞ്ഞു.
സുകുമാരൻ പിള്ള (എൻ.എസ്.എസ്), കൃഷ്ണേന്ദു (ബി.ജെ.പി), റിയാസ് (സി.പി.എം), നിയാസ് കെ. അബു (ഐ.സി.എഫ്), ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നേതാക്കളായ റെജി കെ. തോമസ്, മാത്യു മെഴുവേലി, ബിന്ദു പാലക്കൽ, നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, റിസ്വിൻ ഹനീഫ്, വിജയൻ തൃശൂർ, സീനിയർ കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. ഗാല കമ്മിറ്റി നേതാക്കളായ കബീർ, തോമസ് വർഗീസ്, അജ്മൽ, പ്രത്യുഷ് തുടങ്ങിയവർ നേതൃത്വം നൽകി. കിഫിൽ ഇക്ബാൽ സ്വാഗതവും റിലിൻ മാത്യു നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ബർക
മസ്കത്ത്: ഒ.ഐ.സി.സി ബർക റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. പൊതുപ്രവർത്തകന് എങ്ങനെ ജനങ്ങളുടെ രക്ഷകനാകാൻ കഴിയുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി ബർക കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പന പറഞ്ഞു. ജനമനസ്സ് തൊട്ടറിഞ്ഞ നേതാവായിരുന്ന ഉമ്മൻ ചാണ്ടി ഏതൊരു സാധാരണക്കാരനും ഏതുസമയത്തും സമീപിക്കാവുന്ന തരത്തിൽ എന്നും സമീപസ്ഥനായിരുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി സെക്രട്ടറി ബിന്ദു പാലക്കൽ അഭിപ്രായപ്പെട്ടു.
റുസൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അജ്മൽ കരുനാഗപ്പള്ളി, ഗാല ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് കിഫിൽ റിലിൻ, സത്താർ, അനു മലമണ്ണിൽ, ജയരാജ്, ജലാൽ കരുനാഗപ്പള്ളി, ലിജിത് തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിനു മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി. ഒ.ഐ.സി.സി ബർക കമ്മിറ്റി ജനറൽ സെക്രട്ടറി ഹരിലാൽ സ്വാഗതവും ബൈജു തറയിൽ നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി സുഹാര്‍
സുഹാര്‍: ഒ.ഐ.സി.സി സുഹാര്‍ റീജനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് റെജി മണര്‍കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സര്‍വമത പ്രാര്‍ഥനക്കുശേഷം സെക്രട്ടറി ജിയോ ജേക്കബിന്റെ ആമുഖസന്ദേശത്തോടെ ആരംഭിച്ചു.
തുടര്‍ന്ന് പ്രസിഡന്റ് റെജി മണര്‍കാട്, കേന്ദ്ര കമ്മിറ്റി അംഗം സുനില്‍ ഡി. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഇല്യാസ് എം.പി, ഹസ്സന് ബാവ ദാരിമി, റയ്യീസ് ഇരിക്കൂര്‍ (കെ.എം.സി.സി), സാക്കിബ് ജിഫ്രി തങ്ങള്‍ (ഐ.സി.എഫ്), ഫാ. അതുല്‍ ചെറിയാന് (സെന്റ് ഗ്രീഗോറിയോസ് യാക്കോബായ ചര്‍ച്ച് സുഹാര്‍), മനോജ് കുമാര്‍ (മാനേജര്‍ ബദ്ര് അല്‍സമ ഹോസ്പിറ്റല്‍ സുഹാര്‍) എന്നിവര്‍ അനുശോചന സന്ദേശം നല്കി.
അൽഖുവൈർ കെ.എം.സി.സി
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. അൽഖുവൈർ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി.എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കൽ അധ്യക്ഷതവഹിച്ചു.
ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് നേതാക്കൾ അനുസ്മരിച്ചു. അൽഖുവൈർ കെ.എം.സി.സി ഭാരവാഹികളായ കെ.പി. അബ്ദുൽ കരീം, സമദ് മച്യത്ത്, അനീഷ് വെളിയങ്കോട്, നിഷാദ് മല്ലപ്പള്ളി, ഷാജിർ മുയിപ്പോത്ത്, റിയാസ് തൃക്കരിപ്പൂർ, ബഷീർ മാഹി, സി.എൻ. ഷാനിദ്, അബൂബക്കർ പട്ടാമ്പി, അബ്ദു പട്ടാമ്പി, നസീൽ ഏച്ചൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി വാഹിദ് മാള സ്വാഗതവും ഹബീബ് പാണക്കാട് നന്ദിയും പറഞ്ഞു.
ഇബ്രി ഒ.ഐ.സി.സി
ഇബ്രി: ഒ.ഐ.സി.സി ഇബ്രി റീജനൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എസ്. ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഇബ്രി സാമൂഹിക പ്രവർത്തകനും കലാകാരനുമായ കുയിൽ നിസാറും വൈസ് പ്രസിഡന്റ് രാജശേഖരനും മുഖ്യ പ്രഭാഷണം നടത്തി.
ദീപു വർക്കി, നൗഷാദ് ജോനകപ്പുറം, ഷാനവാസ്, എൽദോ, സൈദ്, സന്തോഷ്, അജിത് കാസർകോട്, സുഹൈൽ, റഷീദ്, നവാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ സ്വാഗതം പറഞ്ഞു.

