ഒ.ഐ.സി.സി റുസൈൽ ഏരിയ ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsമസ്കത്ത്: ഒ.ഐ.സി.സി റുസൈൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. നിസ്വാർഥ പൊതുപ്രവർത്തനം എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് അനുസ്മരണ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ഏരിയ കമ്മിറ്റി പ്രസിഡന്റ് അജ്മൽ കരുനാഗപ്പള്ളി പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം കൊടുത്ത മറ്റൊരു നേതാവ് ഉണ്ടായിട്ടില്ലെന്നും ആർക്കും എപ്പോഴും സമീപസ്ഥനായിരുന്നു ഉമ്മൻ ചാണ്ടി എന്നും ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു.
ഷെമീർ (കെ.എം.സി.സി), കുമാർ (കൈരളി), റുഷ്ദി (ഐ.സി.എഫ്) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ബിന്ദു പാലക്കൽ, എൻ.ഒ. ഉമ്മൻ, സജി ചങ്ങനാശ്ശേരി, അജോ കട്ടപ്പന, റിലിൻ മാത്യു, കിഫിൽ ഇക്ബാൽ, അബ്ദുല്ല, സക്കീർ, റൗഫ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ സ്വാഗതവും ട്രഷറർ ജലാൽ നന്ദിയും പറഞ്ഞു നന്ദിയും പറഞ്ഞു. റഷീദ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

