മസ്കത്ത്: ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന വിദേശികൾ ഒാൺലൈൻ വിസ തട്ടിപ്പുകാരുട െ വലയിൽ കുടുങ്ങരുതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇന്ത്യയിലേക്കുള്ള ഇ-വിസ വാഗ്ദാനം ചെയ്ത് നിരവധി വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്. ഒാൺലൈനിൽ ഇന്ത്യൻ വിസക്ക് അപേക്ഷിക്കുന്നവർ ഇന്ത്യൻ സർക്കാർ ലഭ്യമാക്കിയിരിക്കുന്ന ഇ-വിസ സൗകര്യം ഉപയോഗപ്പെടുത്തണം. www.indianvisaonline.gov.in എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാണ്.
ഇന്ത്യൻ വിസ വാഗ്ദാനം ചെയ്ത് www.evisatoindia.org.in, www.evisaindia.com, www.indianevisaservice.org, www.indiaimmigration.org, www.evisaindia.org.in, www.indiaonlinevisas.org.in and www.indiaevisa.org തുടങ്ങിയ വ്യാജ വെബ്സൈറ്റുകളാണ് പ്രവർത്തിക്കുന്നത്. അംഗീകൃത വെബ്സൈറ്റ് വഴി മാത്രേമ വിസക്ക് അപേക്ഷിക്കാൻ പാടുള്ളൂവെന്നും എംബസി അറിയിപ്പിൽ പറഞ്ഞു.