ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി ഭവന മന്ത്രാലയം
text_fieldsമസ്കത്ത്: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഭവന മന്ത്രാലയം.
പൊതുജനങ്ങളെ കബളിപ്പിക്കുന്നതിന് നിരവധി വ്യാജ അക്കൗണ്ടുകളും വെബ്സൈറ്റുകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മന്ത്രാലയവുമായി ബന്ധപ്പെട്ട വാർത്തകൾ, സേവനങ്ങൾ, അപ്ഡേറ്റുകൾ എന്നിവയുടെ ഏക നിയമാനുസൃത ഉറവിടം അതിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളാണെന്നും അധികൃതർ പറഞ്ഞു. മന്ത്രാലയത്തെ അനുകരിക്കുകയും ചില ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനൽ ആവശ്യങ്ങൾക്ക് പേര് ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപെട്ടു ഇതിനെതിരെ നിമയനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

