Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ആ​ശ​ങ്ക​യ​ക​റ്റാം...

'ആ​ശ​ങ്ക​യ​ക​റ്റാം അ​തി​ജീ​വി​ക്കാം' കാ​മ്പ​യി​ൻ സ​മാ​പി​ച്ചു

text_fields
bookmark_border
ആ​ശ​ങ്ക​യ​ക​റ്റാം അ​തി​ജീ​വി​ക്കാം കാ​മ്പ​യി​ൻ സ​മാ​പി​ച്ചു
cancel
camera_alt

‘ആ​ശ​ങ്ക​യ​ക​റ്റാം അ​തി​ജീ​വി​ക്കാം’ കാ​മ്പ​യി​നി​െൻറ സ​മാ​പ​ന​ത്തി​ൽ​നി​ന്ന്​

സ​ലാ​ല: ഐ.​എം.​ഐ​യും യാ​സ് സ​ലാ​ല​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'ആ​ശ​ങ്ക​യ​ക​റ്റാം അ​തി​ജീ​വി​ക്കാം' എ​ന്ന ഒ​രു​മാ​സം നീ​ണ്ടു​നി​ന്ന ഓ​ൺ​ലൈ​ൻ കാ​മ്പ​യി​നി​െൻറ സ​മാ​പ​നം സൂം ​വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ന​ട​ന്നു.മു​ൻ മ​ന്ത്രി​യും കൊ​ല്ലം എം.​പി​യു​മാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം പി. ​റു​ക്സാ​ന വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു.

പ്ര​യാ​സ​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ നേ​രെ സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ന്ന ന​ല്ല മ​നു​ഷ്യ​ർ ഈ ​കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​യി അ​വ​ർ പ​റ​ഞ്ഞു. സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ടി. സു​ഹൈ​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ലോ​ക​ത്തെ മു​ഴു​വ​ൻ മ​നു​ഷ്യ​രും ഒ​രേ ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ന്ന ഇ​ക്കാ​ല​ത്ത് 'ത​ങ്ങ​ൾ ഒ​റ്റ​ക്ക​ല്ല ഒ​രു​മി​ച്ചാ​ണ്' എ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ത്മ​ധൈ​ര്യം പ​ക​രു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഐ.​എം.​ഐ പ്ര​സി​ഡ​ൻ​റ് ജി. ​സ​ലീം സേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ മോ​ഹ​ൻ​ദാ​സ് ത​മ്പി, ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ത​ഴ​വ ര​മേ​ഷ്, ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ്മെൻറ് ക​മ്മി​റ്റി അം​ഗം ജോ​സ് ചാ​ക്കോ, യാ​സ് പ്ര​സി​ഡ​ൻ​റ്​ മു​സ്അ​ബ് ജ​മാ​ൽ, ഐ.​എം.​ഐ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ യാ​സ്മി​ൻ പി. ​അ​ബ്​​ദു​ല്ല എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കോ​വി​ഡ് കാ​ര​ണ​വും വി​മാ​നാ​പ​ക​ട​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു​ള്ള അ​നു​ശോ​ച​ന സ​ന്ദേ​ശം വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​മു​ഹ​മ്മ​ദ് സാ​ദി​ഖ് അ​വ​ത​രി​പ്പി​ച്ചു. സ​ലീ​ൽ ബാ​ബു, സ​യാ​ൻ നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വൈ. ​ഇ​ർ​ഷാ​ദി​െൻറ ക​വി​ത ആ​ലാ​പ​ന​വും സ​മ്മേ​ള​ന​ത്തി​ന് പൊ​ലി​മ പ​ക​ർ​ന്നു. ദീ​പ്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​മ്പ​യി​ൻ തീം ​സോ​ങ് ആ​ല​പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​ർ​ഷ​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ജെ. സ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online campaigngulf newsoman news
Next Story