Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാദി ദർബാത്തിലെ...

വാദി ദർബാത്തിലെ കാബിനുകൾക്ക് ഇനി ഓൺലൈൻ ബുക്കിങ്

text_fields
bookmark_border
വാദി ദർബാത്തിലെ കാബിനുകൾക്ക് ഇനി ഓൺലൈൻ ബുക്കിങ്
cancel

സലാല: ഒമാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ദോഫാറിലെ വാദി ദർബാത്തിൽ കാബിനുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി പുതിയ ഓൺലൈൻ ബുക്കിങ് സംവിധാനം ഉടൻ നിലവിൽ വരുന്നു. ഇതോടെ വാദി ദർബാത്തിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികൾക്ക് തങ്ങളുടെ യാത്രാ പദ്ധതികൾ കൂടുതൽ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സാധിക്കും. സന്ദർശകർക്ക് കാബിനുകളുടെ ലഭ്യത പരിശോധിക്കാനും നിരക്കുകൾ മനസ്സിലാക്കാനും അവ ഓൺലൈനായി റിസർവ് ചെയ്യാനും ഈ സംവിധാനം സഹായിക്കും. ഈ പ്ലാറ്റ്‌ഫോം ഒമാനി ഡെവലപ്പർമാരുടെ സ്വതന്ത്രമായ സംരംഭമാണെങ്കിലും, വാദി ദർബാത്തിലെ ടൂറിസം ഓപറേറ്റർമാർ ഒരു സേവന ദാതാവായി ഇതിൽ പങ്കാളികളാകും.

ഈ സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ, സന്ദർശകർക്ക് ഏതാനും മണിക്കൂറുകളിലേക്കോ അല്ലെങ്കിൽ ഒരു ദിവസത്തേക്ക് മുഴുവനായോ കാബിനുകൾ ബുക്ക് ചെയ്യാം. കൂടാതെ, നിശ്ചയിച്ച സമയത്തിന് 24 മണിക്കൂർ മുമ്പുവരെ ബുക്കിങ്ങുകൾ സൗജന്യമായി റദ്ദാക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. വാദി ദർബാത്തിലേക്ക് ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കുടുംബങ്ങളും വിനോദസഞ്ചാരികളും ഒഴുകിയെത്തുന്ന ഖരീഫ് സീസണിൽ ഈ പുതിയ സംരംഭം സന്ദർശകർക്ക് വലിയ ആശ്വാസമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Online booking now available for cabins in Wadi Darbat
Next Story