ഒമാനിൽ വാഹനം മറിഞ്ഞ് തീ പിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
text_fieldsമസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസിലുണ്ടായ വാഹനാപകടത്തിൽ ഒമാൻ പൗരന് ദാരുണാന്ത്യം. വാഹനം മറിഞ്ഞ് തീപിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്.
വടക്കൻ ബാത്തിനയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സമാന സ്വഭാവമുള്ള അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗത സുരക്ഷാ നിയമങ്ങൾ അനുസരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഒമാനിലുടനീളം ഗതാഗത അപകടങ്ങളിൽ കുറവുണ്ടായിട്ടും, വാഹനം ഇടിച്ചുള്ള അപകട സംഭവങ്ങൾ ഗുരുതരമായ ആശങ്കയായി തുടരുകയാണ്. 2024ൽ ഇത്തരത്തിലുള്ള 389 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. അവയിൽ ഭൂരിഭാഗവും മസ്‌കത്ത് ഗവർണറേറ്റിലാണ്. അമിതവേഗത, അശ്രദ്ധ, ക്ഷീണം, ഓവർടേക്കിങ്, മെക്കാനിക്കൽ തകരാറുകൾ, മോശം റോഡ് സാഹചര്യങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാണ് ഒമാനിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

