Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാല അപകടം: ഒരാളുടെ...

സലാല അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

text_fields
bookmark_border
സലാല അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
cancel
Listen to this Article

മസ്കത്ത്​: സലാലയിലെ കടലിൽ കാണാതായ ഇന്ത്യക്കാരിൽ ഒരാളുടെ മൃത​ദേഹം കൂടി കണ്ടെത്തിയതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ മൂന്നുപേരുടെ മൃതദേഹങ്ങളാണ്​ ഇതുവരെ കണ്ടെത്തിയത്​​. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ നടന്ന്​ കൊണ്ടിരിക്കുക​യാണെന്ന്​ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്​ച മഹാരഷ്ട്ര സങ്കലിൽ സ്വദേശി ശശികാന്ത് (42), മകൻ ശ്രേയസ് (അഞ്ച്​) എന്നിവരുടെ മൃതദേഹങ്ങ​ൾ​ കണ്ടെത്തിരുന്നു. എന്നാൽ, ഇന്ന്​ ക​ണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന്​ ഇതുവരെ അറിവായിട്ടില്ല. അപകടം നടന്ന്​ എട്ടാം ദിവസമാണ്​ മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തുന്നത്​. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മഹാരഷ്ട്ര, യു.പി സ്വദേശികളുടെ രണ്ട്​ കുടുംബത്തിലെ അഞ്ചുപേർ സലാലയിലെ കടലിൽ വീണ്​ കാണാതാവുന്നത്​.

പെരുന്നാൾ അവധിയിൽ ദുബൈയിൽനിന്ന്​ ​സലാലയിലേക്കെത്തിയാതായിരുന്നു ആറ് കുടുംബങ്ങൾ. ഇതിൽ രണ്ട് കുടുംബത്തിലെ എട്ട്​ അംഗങ്ങളാണ് ഞായറഴ്ച അപകടത്തിൽപെടുന്നത്​. സംഭവ സമയത്ത്​ മൂന്നുപേരെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്ന​ അപകടം. ഉയർന്ന്​ പൊന്തിയ തിരമാലയിൽ ഇവർ അകപ്പെടുകയാരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsOman
News Summary - One more body found in Salala accident
Next Story