Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏ​ക​ദി​നം:...

ഏ​ക​ദി​നം: യു.​എ.​ഇ​ക്ക്​ നാ​ല്​ വി​ക്ക​റ്റ്​ ജ​യം

text_fields
bookmark_border
ഏ​ക​ദി​നം: യു.​എ.​ഇ​ക്ക്​ നാ​ല്​ വി​ക്ക​റ്റ്​ ജ​യം
cancel
camera_alt

ആ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന യു.​എ.​ഇ-​ഒ​മാ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന്

ഫോട്ടോ: വി.കെ. ഷെഫീർ

മ​സ്‌​ക​ത്ത്: ആ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ഒ​മാ​നെ​തി​രെ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​ക്ക്​ നാ​ല്​ വി​ക്ക​റ്റ്​ വി​ജ​യം.​ ഒ​മാ​ന്‍ ഉ​യ​ര്‍ത്തി​യ 308 റ​ണ്‍സ്​ ഒ​രു ഓ​വ​ര്‍ ബാ​ക്കി ശേ​ഷി​ക്കെ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ യു.​എ.​ഇ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഓ​പ​ണ​ര്‍ ജ​തീ​ന്ദ​ര്‍ സി​ങ്​ (95 പ​ന്തി​ല്‍ 106 റ​ണ്‍സ്), അ​യാ​ന്‍ ഖാ​ൻ (91 പ​ന്തി​ല്‍ 77*), ന​സീം ഖാ​ൻ (21 പ​ന്തി​ല്‍ 42 റ​ണ്‍സ്) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ ഒ​മാ​ന്‍ സ്‌​കോ​ര്‍ 300 ക​ട​ത്തി​യ​ത്. യു.​എ.​ഇ​ക്ക് വേ​ണ്ടി കാ​ഷി​ഫ് ദാ​വൂ​ദ്, സ​ഹൂ​ര്‍ ഖാ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ യു.​എ.​ഇ​ക്ക് തു​ട​ക്ക​ത്തി​ല്‍ ഓ​പ​ണ​ര്‍ വ​സീം മു​ഹ​മ്മ​ദി​നെ ന​ഷ്ട​മാ​യി. പി​ന്നീ​ട്​ ക​രു​ത​ലോ​ടെ ക​ളി​ച്ച ചി​രാ​ഗ് സൂ​രി​യും (125 പ​ന്തി​ല്‍ 115 റ​ണ്‍സ്), വൃ​ദ്യ അ​ര​വി​ന്ദും (93 പ​ന്തി​ല്‍ 89 റ​ണ്‍സ്), ബേ​സി​ല്‍ ഹ​മീ​ദും (33 പ​ന്തി​ല്‍ 66) യു.​എ.​ഇ​യു​ടെ വി​ജ​യം എ​ളു​പ്പ​മാ​ക്കി. ഒ​മാ​ന് വേ​ണ്ടി ക​ലീ​മു​ള്ള മൂ​ന്നും ബി​ലാ​ല്‍ ഖാ​ന്‍ ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. ടോ​സ് നേ​ടി​യ യു.​എ.​ഇ ഒ​മാ​നെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു.

പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് അമിറാത്ത് ഗ്രൗണ്ടില്‍ നടക്കും. ഫെബ്രുവരി എട്ടിനാണ് മൂന്നാം മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman cricketone day cricket
News Summary - One day match: Four wickets win for UAE
Next Story