Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് വിൽപന; ഒരാൾ പിടിയിൽ

text_fields
bookmark_border
മുസന്നയിലാണ് മയക്കുമരുന്ന് വ്യാപാരി പിടിയിലായത്
മയക്കുമരുന്ന് വിൽപന; ഒരാൾ പിടിയിൽ
cancel
camera_alt

തെക്കൻ ബാത്തിനയിലെ മുസന്നയിൽനിന്ന് റോയൽ ഒമാൻ പൊലീസ് പിടികൂടിയ മയക്കുമരുന്ന്

Listen to this Article

മസ്‌കത്ത്: തെക്കൻ ബാത്തിനയിൽ മയക്കുമരുന്നിനെതിരായ റെയ്ഡിൽ വ്യാപാരി പിടിയിലായി. പ്രവിശ്യ പൊലീസ് കമാൻഡിന്റെ നേതൃത്വത്തിലുള്ള ജനറൽ ഡയറക്ടറേറ്റ് മുസന്ന വിലായത്തിൽ നടത്തിയ റെയ്ഡിൽ ഏഷ്യൻ പൗരനാണ് അറസ്റ്റിലായത്.

വിൽക്കാവേണ്ടി സൂക്ഷിച്ച വൻതോതിലുള്ള ക്രിസ്റ്റൽ മെത്തും ഹഷിഷും പൊലീസ് കണ്ടെത്തി. വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഇയാൾ ക്രിസ്റ്റൽ മെത്ത് വെള്ളത്തിൽ കലർത്തി ബോട്ടിലിൽ ഒളിപ്പിക്കുകയായിരുന്നു പതിവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ റോയൽ പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One arrested in raid for drug
Next Story