Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഓണനിലാവ് 2026’ സുഹാറിൽ അരങ്ങേറി

text_fields
bookmark_border
news
cancel

സുഹാർ: സുഹാറിലെ കലാ സാംസ്‌കാരിക സാമൂഹിക സംഘടനയായ സോഹാറിയൻസ് കല സംഘടിപ്പിച്ച ‘ഓണനിലാവ് 2026’ ഒമാൻ വിമൻസ് അസോസിയേഷൻ ഹാളിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാവേലിയും പുലികളിയും നൃത്ത സന്ധ്യ , മ്യൂസിക്കൽ നൈറ്റ് എന്നിവയും ചടങ്ങിൽ അരങ്ങേറി.

സാമൂഹിക സാംസ്കാരിക പ്രവർത്തകരായ രാമചന്ദ്രൻ താനൂർ, രാജേഷ് കെ.വി, കേരള വിങ് വനിതാ വിഭാഗം പ്രവർത്തക ശ്രീജ, തെക്കൻ ബാത്തിന സൗഹൃദവേദി സെക്രട്ടറി വാസുദേവൻ, ട്രഷറർ മുരളീകൃഷ്ണൻ, നൗഫൽ പുനത്തില്‍, ഡോ. റോയ് പി. വീട്ടിൽ, സുനിൽകുമാർ, ഹസിത സുഷാം, ലിൻസി സുഭാഷ്, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവർ ആശംസ നേർന്നു.

മലയാളം മിഷൻ ഒമാൻ ചാപ്റ്റര്‍ സുഗതാഞ്ജലി മത്സരത്തിൽ മികച്ച വിജയം നേടിയ സോഹാർ മേഖല മലയാളം മിഷൻ വിദ്യാർഥികളായ അവന്തിക സുരേഷ് കുമാർ, ദിയ ആർ നായർ, മൻഹ മറിയം, സയൻ സന്ദേശ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കൃഷ്ണപ്രസാദ്, സുരേഷ് കുമാർ,രഞ്ജുമോൻ, സുഭാഷ് വിജയൻ, ബിജു കാക്കപ്പൊയിൽ,ജിതേഷ്, സുഷാംഷാ, ഷൈജു പുതിയ പുരയിൽ, രാജേഷ് മൂച്ചിക്കല്‍, സജി, കുഞ്ഞിരാമൻ,എൻ പി മനോജ്, കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ ശ്രീജേഷ് പാട്യം അധ്യക്ഷനായിരുന്നു. കൺവീനർ രാഹുൽ മാധവ് സ്വാഗതവും ജിമ്മി സാമുവൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Onanilavu 2026’ held in Sohar
Next Story